ഇന്ത്യൻ പ്രതിനിധി കുൽഭൂഷൺ ജാദവിനെ സന്ദർശിച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ അ​റ​സ്റ്റ് ചെ​യ്ത മു​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ‌ കുൽഭൂഷ​ൺ ജാ​ദ​വി​നെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സ​ന്ദ​ർ​ശി​ച്ചു. ഇ​സ്‌​ലാ​മാ​ബാ​ദി​ലെ പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ വ​ച്ച് ഇ​ന്ത്യ​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഗൗ​ര​വ് അ​ലു​വാ​ലി​യ​യാ​ണ് കു​ൽ​ഭൂ​ഷ​ണെ സ​ന്ദ​ർ​ശി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

അ​തേ​സ​മ​യം കൂ​ടി​ക്കാ​ഴ്ച​യു​ടെ കൂടുത​ൽ വി​വ​ര​ങ്ങ​ൾ‌ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സ്വ​ത​ന്ത്ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പാ​ക്കി​സ്ഥാ​ൻ വേ​ദി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഉ​ന്ന​ത ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നേ​ര​ത്തെ കു​ൽ​ഭൂ​ഷ​ണ് തി​ങ്ക​ളാ​ഴ്ച ന​യ​ത​ന്ത്ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നു പാ​ക്കി​സ്ഥാ​ൻ അ​റി​യി​ച്ചി​രു​ന്നു.

വി​യ​ന്ന ക​ൺ​വ​ൻ​ഷ​ൻ പ്ര​ഖ്യാ​പ​ന​വും അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി വി​ധി​യും പാ​ക്കി​സ്ഥാ​നി​ലെ നി​യ​മ​വും ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ന​യ​ത​ന്ത്ര സ​ഹാ​യ​മാ​കും ല​ഭ്യ​മാ​ക്കു​ക‍​യെ​ന്നാ​ണ് പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മു​ഹ​മ്മ​ദ് ഫൈ​സ​ൽ അ​റി​യി​ച്ച​ത്. 

Leave a Reply

Your email address will not be published. Required fields are marked *