ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രമ്യ ഹരിദാസ് എം.പി പങ്കെടുക്കും

ന്യൂജേഴ്‌സി: ഒക്റ്റോബർ 10 മുതൽ 12 വരെ ന്യൂജേഴ്‌സിയിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമെരിക്കയുടെ എട്ടാമത് അന്തർ ദേശീയ മാധ്യമ സമ്മേളനത്തിൽ രമ്യ ഹരിദാസ് എം.പി പങ്കെടുക്കും. ഇന്ത്യാ പ്രസ്ക്ലബിന്‍റെ എട്ട് ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍, വടക്കേ അമെരിക്കയിലെ മലയാളി സമൂഹത്തില്‍ പ്രവൃത്തിക്കുന്ന സാമൂഹിക- സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.

മധു കൊട്ടാരക്കര (പ്രസിഡന്‍റ്), സുനില്‍ തൈമറ്റം   (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍), ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്‍റ്), അനില്‍ ആറന്മുള  (ജോയിന്‍റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ് (ജോയിന്‍റ് ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമെരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *