എക്സ്പോ 2020; ദുബായ് ഇമിഗ്രേഷൻ ഒരുങ്ങി

ദുബായ്: ലോക എക്സ്‌പോ 2020-ന്‌ എത്തുന്നവരെ സ്വീകരിക്കാൻ ദുബായ് ഇമിഗ്രേഷൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് റാഷിദ് അൽ മർറി അറിയിച്ചു. 2019-ൽ ദുബായിലേക്ക് വരികയും പോവുകയും ചെയ്തത് 55 കോടിയിലേറെ യാത്രക്കാരാണ്.

ഏറ്റവും വേഗത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെ 1,21,53,603 യാത്രക്കാരാണ് നടപടി പൂർത്തിയാക്കിയത്. ഇതിന്റെ ഉപയോക്താക്കളുടെ കാര്യത്തിൽ 2018-നെക്കാൾ 7.89 ശതമാനം വർധന രേഖപ്പെടുത്തി. ദുബായിലെ കരമാർഗം ഉപയോഗപ്പെടുത്തി 18,66,804 സഞ്ചാരികൾ എത്തുകയും 1,784 പേർ പുറംരാജ്യങ്ങളിലേക്ക് പോകുകയും ചെയ്തു. കപ്പൽമാർഗം എത്തിയത് 8,56,214 സന്ദർശകരാണ്. റസിഡൻസി വിസകളിൽ 1,65,75,844 നടപടികൾ നടത്തി. ഇതിൽ 1,38,97,133 താമസ വിസകൾ പുതിയതായി അനുവദിക്കുകയും 16,78,711 വിസകൾ പുതുക്കി നൽകുകയും ചെയ്തു. ടൂറിസ്റ്റ് വിസക്കാരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. 4,502 ,514 സന്ദർശക വിസകളാണ് കഴിഞ്ഞവർഷം അനുവദിച്ചതെന്നും അൽ മർറി പറഞ്ഞു.

വകുപ്പിന്റെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങൾ 25,815 നിയമകാര്യ നടപടിക്രമങ്ങൾ പൂർത്തിയാക്കി. മാത്രമല്ല സ്മാർട്ട് സംവിധാനങ്ങളിലൂടെ നിരവധി ഉപയോക്താകളാണ് വിവിധ സേവനങ്ങൾ തേടിയത്. ഒപ്പംതന്നെ ദുബായിലെ അമർ ഹാപ്പിനസ് സെന്ററുകൾ 22,44,615 നടപടികൾ പൂർത്തിയാക്കി. 69 അമർ കേന്ദ്രങ്ങൾ വഴിയാണ് നടപടികൾ നടത്തിയത്. 2018-നെക്കാൾ നടപടിക്രമങ്ങളുടെ കാര്യത്തിൽ 23.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും അൽ മർറി വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *