ഒലീവ് ഗ്രീൻ കളർ ദുപ്പട്ടയണിഞ്ഞ് സുന്ദരിയായി ഭാവന

നടി ഭാവനയുടെ പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ബെയ്ജ് കളറിലുള്ള ഫുൾ ലെങ്ത് ഡ്രസും ഒലീവ് ഗ്രീൻ കളിറിലെ ഷാളുമണിഞ്ഞ താരത്തിന്‍റെ ചിത്രമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലേബൽഎം ഡിസൈനേഴ്സിന്‍റെ ഫോട്ടൊഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കന്നഡ ചിത്രം 99 ആയിരുന്നു ഭാവനയുടെ ഒടുവിൽ തിയെറ്ററിലെത്തിയ ചിത്രം. തമിഴ് ചിത്രം 96 ന്‍റെ കന്നഡ റീമേക്കായിരുന്നു ഇത്.ഇൻസ്പെക്റ്റർ വിക്രം, ഭംജ്രംഗി 2 തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുകളിലാണിപ്പോൾ താരം. ശ്രീകൃഷ്ണജയന്തിയാഘോഷങ്ങളുമായുള്ള താരത്തിന്‍റെ ഫോട്ടൊയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *