ഔറംഗസേബിന്റെ പേര് നീക്കണം; അകാലിദളിന്റെ പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: റോ​ഡു​ക​ളി​ലെ സൂ​ച​നാ ബോ​ർ​ഡു​ക​ളി​ൽ നി​ന്നും ച​രി​ത്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്നും മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഔ​റം​ഗ​സേ​ബി​ന്‍റെ പേ​ര് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ഔ​റം​ഗ​സേ​ബ് ലെ​യ്നി​ലെ സൂ​ച​നാ​ബോ​ർ​ഡു​ക​ളി​ൽ ക​രി​ഓ​യി​ല​ടി​ച്ചു. അ​കാ​ലി​ദ​ൾ എം​എ​ൽ​എ മ​ൻ​ജീ​ന്ദ​ർ സി​ങ് സി​ർ​സ​യു​ടെ​യും ഡ​ൽ​ഹി സി​ഖ് ഗു​രു​ദ്വാ​ര മാ​നെ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.  നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ക​യും അ​തി​നു ത​യാ​റാ​കാ​ത്ത​വ​രെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഔ​റം​ഗ​സേ​ബെ​ന്ന് സി​ർ​സ പ​റ​ഞ്ഞു. 

ഔ​റം​ഗ​സേ​ബി​ന്‍റെ ഈ ​നി​ല​പാ​ടി​നെ എ​തി​ർ​ത്ത​തി​നാ​ണ് ഗു​രു തേ​ജ് ബ​ഹാ​ദൂ​റി​നെ ത​ട​വി​ലാ​ക്കി​യ​ത്. ഇ​സ്‌​ലാം മ​തം സ്വീ​ക​രി​ക്കാ​ത്ത​തി​ന് ത​ട​വി​ൽ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട തേ​ജ് ബ​ഹാ​ദൂ​റി​നെ പി​ന്നീ​ട് ത​ല വെ​ട്ടി​മാ​റ്റി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു ഭ​ര​ണാ​ധി​കാ​രി​യെ മ​ഹാ​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സി​ർ​സ. നേ​ര​ത്തേ, ബം​ഗാ​ളി മാ​ർ​ക്ക​റ്റി​ലെ ബാ​ബ​ർ റോ​ഡ് എ​ന്നെ​ഴു​തി​യ ഫ​ല​കം ഹി​ന്ദു സേ​നാ പ്ര​വ​ർ​ത്ത​ക​ർ ക​റു​ത്ത മ​ഷി പു​ര​ട്ടി വി​കൃ​ത​മാ​ക്കി​യി​രു​ന്നു. 

വി​ദേ​ശി​യും ഇ​ന്ത്യ​യി​ലെ മു​ഗ​ൾ​ഭ​ര​ണ​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ബാ​ബ​റി​നെ പു​ക​ഴ്ത്തു​ന്ന‌​തും റോ​ഡി​ന് ആ ​പേ​രി​ടു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ നി​ല​പാ​ട്. ക​ർ​ണാ​ട​ക​യി​ൽ ടി​പ്പു സു​ൽ​ത്താ​ന്‍റെ സ്മാ​ര​ക​ങ്ങ​ൾ​ക്കും ടി​പ്പു ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​മെ​തി​രേ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലും സ​മാ​ന​മാ​യ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു.  

Leave a Reply

Your email address will not be published. Required fields are marked *