കരാറുകാരന്റെ ആത്മഹത്യ: കോൺഗ്രസ് പ്രതിരോധത്തിൽ

തി​രു​വ​ന​ന്ത​പു​രം: കെ. ​ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റ് കെ​ട്ടി​ടം ക​രാ​റു​കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​രോ​ധ​ത്തി​ൽ. പ്ര​ച​ര​ണം ശ​ക്ത​മാ​ക്കി തി​രി​ച്ച​ടി​ക്കാ​ൻ സി​പി​എം. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യെ​ത്തി​യ ആ​രോ​പ​ണ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ പ​തി​നെ​ട്ട​ട​വും പ​യ​റ്റി കെ​പി​സി​സി.

ആ​ന്തൂ​ർ സം​ഭ​വ​ത്തി​ൽ പ്ര​തി​ച്ഛാ​യ ന​ഷ്ട​പ്പെ​ട്ട ക​ണ്ണൂ​ർ സി​പി​എം മ​ട​ങ്ങി വ​ര​വി​നു​ള്ള വ​ഴി​യാ​യാ​ണ് ക​രാ​റു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ​യെ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ കു​ടും​ബ​ത്തി​നു നീ​തി കി​ട്ടു​ന്ന​തു​വ​രെ പ്ര​ച​ര​ണം ശ​ക്ത​മാ​ക്കി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​നാ​ണു തീ​രു​മാ​നം. വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് സി​പി​എം നേ​തൃ​ത്വം ന​ൽ​കും. 

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യു​ണ്ടാ​യ സം​ഭ​വം കോ​ൺ​ഗ്ര​സി​നെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. യു​ഡി​എ​ഫി​നെ​തി​രേ ത​ന്നെ പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫ് ഇ​തു പ്ര​ച​ര​ണ​രം​ഗ​ത്തെ​ത്തി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്നാ​ണ് കെ​പി​സി​സി ഇ​ട​പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ക​മ്മി​ഷ​നെ നി​യോ​ഗി​ച്ച​ത്. ക​രാ​റു​കാ​ര​ന്‍റെ സാ​മ്പ​ത്തി​ക ന​ഷ്ടം മ​ട​ക്കി ന​ൽ​കി ത​ല​യൂ​രു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​ത്. അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ ക​മ്മി​ഷ​നു​ള്ള നി​ർ​ദേ​ശം. ഈ ​റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ചെ​റു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും കോ​ൺ​ഗ്ര​സി​ൽ ധാ​ര​ണ​യു​ണ്ട്. 
 
ചെ​റു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി പി​രി​ച്ചു​വി​ട​ണ​മെ​ന്നു​ള്ള​താ​ണ് കെ​പി​സി​സി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം. ഒ​പ്പം ട്ര​സ്റ്റി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യ നേ​താ​ക്ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി​ക്കു സാ​ധ്യ​ത​യു​ണ്ട്. കു​ടും​ബം നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ന് മു​ൻ​പു ത​ന്നെ പ്ര​ശ്ന​പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് അ​ന്വേ​ഷ​ണം അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

ചെ​റു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ഷ്‌​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വ​ച്ചി​രു​ന്നു. കെ. ​ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​കേ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ക​രാ​ർ തു​ക​യാ​യ ഒ​രു​കോ​ടി നാ​ൽ​പ​ത് ല​ക്ഷം രൂ​പ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജോ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ആ​​രോ​പ​ണം. ജോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു ബ​ന്ധ​മി​ല്ല എ​ന്നാ​യി​രു​ന്നു ആ​ദ്യം നേ​തൃ​ത്വം എ​ടു​ത്തി​രു​ന്ന നി​ല​പാ​ട്. എ​ന്നാ​ൽ പ്ര​തി​ഷേ​ധം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ തി​രി​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ജോ​യി​യു​ടെ കു​ടും​ബാം​​ഗ​ങ്ങ​ളെ​യും ട്ര​സ്റ്റി​ലു​ള്ള ആ​ളു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് സ​മ​വാ​യ​ത്തി​ലേ​ക്ക് കോ​ൺ​​ഗ്ര​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ജോ​യി​യു​ടെ മ​ക​ൻ ഡെ​ൻ​സ​നും ക​ത്തെ​ഴു​തി​യി​രു​ന്നു. പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ജോ​യി​യു​ടെ മ​ര​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന​താ​യി​രു​ന്നു ഡെ​ൻ​സ​ന്‍റെ ക​ത്ത്. ജോ​യി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം നേ​ര​ത്തെ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം മു​ദ്ര​പ​ത്രം അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് ജോ​യ് പോ​യ​തെ​ന്നും ഈ ​രേ​ഖ​ക​ൾ കാ​ണാ​നി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നു​മാ​ണ് കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​ത്. 
 
സം​ഭ​വ​ദി​വ​സം രാ​ത്രി 3.30 വ​രെ പൂ​ർ​ണ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യ അ​തേ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ മൃ​ത​ദേ​ഹം ക​ണ്ട​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. അ​പാ​യ​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം അ​വി​ടെ കൊ​ണ്ടു​വ​ന്നു​വ​ച്ച​താ​കാ​മെ​ന്ന സം​ശ​യ​വും കു​ടും​ബം ഉ​യ​ർ​ത്തു​ന്നു. വി​ഷ​യം കൂ​ടു​ത​ൽ വി​വാ​ദ​മാ​യാ​ൽ മ​റ്റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ ഒ​ത്തു​തീ​ർ​പ്പ് ഫോ​ർ​മു​ല

Leave a Reply

Your email address will not be published. Required fields are marked *