കോപ്പിയടി: എംബിബിഎസ് പരീക്ഷയ്ക്ക് നിയന്ത്രണങ്ങൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എം​ബി​ബി​എ​സ് പ​രീ​ക്ഷ​ക​ള്‍ക്ക് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല. പ​രീ​ക്ഷാ ഹാ​ളു​ക​ളി​ല്‍ ഇ​നി മു​ത​ല്‍ വാ​ച്ചും വെ​ള്ള​ക്കു​പ്പി​യും ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു സ​മ​യം അ​റി​യാ​നാ​യി എ​ല്ലാ ഹാ​ളി​ലും ക്ലോ​ക്കു​ക​ള്‍ ഉ​ണ്ടാ​കും. പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ത​ട​യാ​ൻ മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബോ​ൾ പോ​യി​ന്‍റ് പേ​ന മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ഹാ​ളി​നു​ള്ളി​ല്‍ വെ​ള്ള​ക്കു​പ്പി അ​നു​വ​ദി​ക്കി​ല്ല. വ​ലി​പ്പ​മു​ള്ള മാ​ല​ക​ള്‍, വ​ള, മോ​തി​രം തു​ട​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ഹാ​ളി​നു​ള്ളി​ല്‍ ധ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 

സ​ര്‍വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള ആ​റു മെ​ഡി​ക്ക​ല്‍ കോ​ളെ​ജു​ക​ളി​ല്‍ ഗ​വേ​ണി​ങ് കൗ​ണ്‍സി​ല്‍ പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് പ​രീ​ക്ഷാ ഹാ​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം. അ​തേ​സ​മ​യം, കൂ​ടു​ത​ല്‍ കോ​ളെ​ജു​ക​ളി​ല്‍ പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന സം​ശ​യ​വും ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. 

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം സ​ര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളെ​ജു​ക​ളി​ലും തി​രു​വ​ന​ന്ത​പു​രം എ​സ്‌​യു​ടി, കൊ​ല്ലം അ​സീ​സി​യ, പെ​രി​ന്ത​ല്‍മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ളെ​ജു​ക​ളി​ലു​മാ​ണ് കൂ​ട്ട കോ​പ്പി​യ​ടി ന​ട​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍ന്ന​ത്. ഒ​രു വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ള്‍ ത​ന്നെ​യാ​ണു പ​രാ​തി ഉ​ന്ന​യി​ച്ച​ത്. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ കോ​പ്പി​യ​ടി ന​ട​ന്നെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍വ​ക​ലാ​ശാ​ല ക​ര്‍ശ​ന നി​ബ​ന്ധ​ന​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.  ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന എം​ബി​ബി​എ​സ് അ​വ​സാ​ന വ​ര്‍ഷ പാ​ര്‍ട്ട് വ​ണ്‍ പ​രീ​ക്ഷ​യി​ലാ​യി​രു​ന്നു കോ​പ്പി​യ​ടി ന​ട​ന്ന​ത്. സ​ര്‍വ​ക​ലാ​ശാ​ല ക​ര്‍ശ​ന നി​ല​പാ​ടെ​ടു​ത്ത​തോ​ടെ കോ​പ്പി​യ​ടി​ച്ച ആ​റു വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു​വി​ര​ങ്ങ​ള്‍ കോ​ളെ​ജു​ക​ള്‍ സ​ര്‍വ​ക​ലാ​ശാ​ല​യ്ക്കു കൈ​മാ​റി. 

മൂ​ല്യ​നി​ര്‍ണ​യ​ത്തി​നാ​യി ഉ​ത്ത​ര​ക്ക​ട​ലാ​സ് സ​ര്‍വ​ക​ലാ​ശാ​ല​യ്ക്ക് അ​യ​യ്ക്കു​മ്പോ​ള്‍ പ​രീ​ക്ഷാ ഹാ​ളി​ലെ സി​സി ടി​വി ദൃ​ശ്യ​വും സി​ഡി​യി​ലാ​ക്കി മു​ദ്ര​വ​ച്ച് ന​ല്‍ക​ണ​മെ​ന്നാ​ണു സ​ര്‍വ​ക​ലാ​ശാ​ല ച​ട്ടം. എ​ന്നാ​ല്‍ ഇ​തു കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​റി​ല്ല. പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ര്‍ ഉ​ള്‍പ്പെ​ടു​ന്ന അ​ഞ്ചം​ഗ സ​മി​തി​യെ കോ​പ്പി​യ​ടി പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ലാ​ഴ്ച​ക്കു​ള്ളി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് വൈ​സ് ചാ​ന്‍സ​ല​ര്‍ക്ക് കൈ​മാ​റും

Leave a Reply

Your email address will not be published. Required fields are marked *