ചൈനയിലും ചുവടുറപ്പിക്കാൻ ആശിര്വാദ് സിനിമാസ്, മോഹൻലാലും ചൈനയില്

  • മോഹൻലാല്‍ ചൈനയിലുള്ള ഫോട്ടോ അടുത്തിടെ വൈറലായിരുന്നു. ഇട്ടിമാണി മെയ്‍ഡ് ഇൻ ചൈന എന്ന സിനിമയ്‍ക്ക് വേണ്ടിയായിരുന്നു മോഹൻലാല്‍ അന്ന് ചൈനയിലെത്തിയത്. മോഹൻലാല്‍ വീണ്ടും ചൈനയിലെത്തിയിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസ് ഹോംങ്കോങില്‍ തുടങ്ങുന്ന ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് മോഹൻലാല്‍ ചൈനയിലെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂരും ചൈനയിലെത്തിയിട്ടുണ്ട്.
  • മോഹൻലാലിന്റെ ദൃശ്യം, ഒടിയൻ തുടങ്ങിയ സിനിമകള്‍ക്ക് ചൈനയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം ഇട്ടിമാണി മെയ്‍ഡ് ഇൻ ചൈന, ചൈനയില്‍ റിലീസ് ചെയ്യുണ്ടോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചൈനയിലും റിലീസ് ചെയ്യാൻ ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *