ട്രാഫിക് നിയമം ലംഘിച്ചു; പൊലീസ് ഉദ്യോഗസ്ഥന് 10,000 രൂപ പിഴ

ഛണ്ഡീഗഡ്: പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ രാജ്യം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നതും ട്രാഫിക് നിയമലംഘനത്തിന് പിഴയായി ഏര്‍പ്പെടുത്തുന്ന വന്‍ തുകയെക്കുറിച്ചാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് മാത്രമല്ല പൊലീസിനും പുതിയ നിയമപരിഷ്കാരത്തില്‍ ‘പൂട്ട്’ വീണിരിക്കുകയാണ്. ഗതാഗത നിമയം പാലിക്കാതെ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന് പിഴ ചുമത്തി മാതൃകയായിരിക്കുകയാണ് ഛണ്ഡീഗഡ് പൊലീസ്.

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കൊണ്ട് ഇരുചക്രവാഹനമോടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. ഛണ്ഡീഗഡിലെ സെക്ടര്‍ 9 നും 10 നും ഇടയിലുള്ള റോഡില്‍ വെച്ചാണ് സംഭവം. എന്നാല്‍ വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥന് 10,000 രൂപ പിഴ ചുമത്തുകയായിരുന്നു.  പഞ്ചാബ് പൊലീസിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറാണ് ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ട്. പട്യാല രജിസ്ട്രേഷനിലുള്ള വാഹനം ഗുര്‍മീത് സിങ് എന്നയാളുടെ പേരിലാണുള്ളത്.  

Leave a Reply

Your email address will not be published. Required fields are marked *