ദില്ലി കലാപം ചര്ച്ച ചെയ്യണം; ഇരുസഭകളിലും ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

ദില്ലി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും ഇന്നും ശക്തമായ പ്രതിഷേധം അരങ്ങേറി. ഇതോടെ ഹോളിക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നു.കഴിഞ്ഞ ദിവസവും സഭാ നടപടികള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സ്പീക്കര്‍ ഓം ബിര്‍ല സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ഇതിന് ശേഷവും ചര്‍ച്ചക്ക് തയ്യാറാവാഞ്ഞതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. അംഗങ്ങള്‍ പരിധിവിട്ടുകഴിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.ഉച്ചക്ക് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ദില്ലി കലാപത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്നും എന്നാല്‍ ഹോളിക്ക് ശേഷം 11ന് മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിയൂ എന്നും ലോക്‌സഭ അധ്യക്ഷന്‍ ഓം ബിര്‍ല സഭയെ അറിയിച്ചുപക്ഷെ ഇത്രയും ദിവസം കാത്തിരിക്കാന്‍ കഴിയില്ല അടിയന്തിരമായി തന്നെ വിഷയം ചര്‍ച്ചക്കെടുക്കാമെന്ന നിലപാട് പ്രതിപക്ഷം കടുപ്പിച്ചു. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബാങ്കിങ് റഗുലേറ്ററി ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *