നീതിയുടെ വിജയമെന്ന് തുഷാർ വെള്ളാപ്പള്ളി

അ​ജ്മാ​ൻ: ത​നി​ക്കെ​തി​രാ​യ ചെ​ക്ക് കേ​സ് ത​ള്ളി​യ അ​ജ്മാ​ൻ കോ​ട​തി ന​ട​പ​ടി നീ​തി​യു​ടെ വി​ജ​യ​മെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി​ക്കും തു​ഷാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. കോ​ട​തി വി​ധി​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​പ്പോ​ൾ അ​ജ്മാ​നി​ലു​ള്ള തു​ഷാ​ർ.  വി​ശ്വാ​സ​യോ​ഗ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു തു​ഷാ​റി​നെ​തി​രാ​യ കേ​സ് അ​ജ്മാ​ൻ കോ​ട​തി ത​ള്ളി​യ​ത്. ഹ​ർ​ജി​ക്കാ​ര​നാ​യ നാ​സി​ലി​നു മ​തി​യാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും വി​ശ്വാ​സ്യ​ത​യി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.തു​ഷാ​റി​ന്‍റെ പാ​സ്പോ​ർ​ട്ടും കോ​ട​തി തി​രി​ച്ചു ന​ൽ​കി. തി​ങ്ക​ളാ​ഴ്ച ത​ന്നെ തു​ഷാ​ർ നാ​ട്ടി​ലേ​ക്കു തി​രി​ക്കു​മെ​ന്നാ​ണു അറിയുന്നത്. പ​രാ​തി​ക്കാ​ര​നാ​യ നാ​സി​ൽ അ​ബ്ദു​ള്ള ദു​ബാ​യ് കോ​ട​തി​യി​ലും തു​ഷാ​റി​നെ​തി​രേ സി​വി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. അ​ജ്മാ​ൻ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​ക്കു പു​റ​മേ​യാ​ണി​ത്. ഹ​ർ​ജി കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. തു​ഷാ​റി​ൽ​നി​ന്നു ക​രാ​ർ പ്ര​കാ​രം കി​ട്ടാ​നു​ള്ള തു​ക ല​ഭി​ക്ക​ണ​മെ​ന്നു ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *