പ്രണയം മനോഹരമായിരുന്നു; വെളിപ്പെടുത്തലുമായി ഭാവന

വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരു പ്രശ്‌നമുണ്ടായില്ല. സാധാരണക്കാരെ പോലെ തന്നെ ഞങ്ങള്‍ സംസാരിച്ചു. ആ അനുഭവം മനോഹരമായിരുന്നു
പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമാണെന്നും, തനിക്ക് പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും നടി ഭാവന. പെണ്‍കുട്ടികള്‍ മാത്രമുള്ള കോണ്‍വെന്റ് സ്‌ക്കൂളിലാണ് ഞാന്‍ പഠിച്ചത്. അതുകൊണ്ട് സ്‌കൂളില്‍ പഠിക്കുമ്പോൾ പ്രണയത്തിന് അവസരമുണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സ് മുതല്‍ സിനിമയില്‍ എത്തിയതുകൊണ്ട് കലാലയ ജീവിതത്തിലെ ഒരു പ്രണയത്തിനുള്ള സാധ്യതയും ഉണ്ടായിട്ടില്ല.പിന്നീട് പ്രണയമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരു പ്രശ്‌നമുണ്ടായില്ല. സാധാരണക്കാരെ പോലെ തന്നെ ഞങ്ങള്‍ സംസാരിച്ചു. ആ അനുഭവം മനോഹരമായിരുന്നു. ആ പ്രണയവും മനോഹരമായിരുന്നു. പരിശുദ്ധമായിരുന്നു. പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമായിരിക്കും. ഞാന്‍ ഭാഗ്യവതിയാണ്. കാരണം പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.തമിഴില്‍ സൂപ്പര്‍ ഹിറ്റായ വിജയ് സേതുപതി – തൃഷ ജോഡിയുടെ 96 എന്ന ചിത്രത്തിന്റെ കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്ന 99 എന്ന സിനിമയുടെ പശ്ചാത്തലത്തിലായിരുന്നു ഭാവനയുടെ വെളിപ്പെടുത്തല്‍. പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പമുള്ള കഥാപാത്രമായി എത്തുന്നത് ഗണേശാണ്.

Leave a Reply

Your email address will not be published. Required fields are marked *