രേഖകളില്ലാതെ കാറില് കടത്തിയ 22.5 ലക്ഷം രൂപ പിടികൂടി; രണ്ട് പേര് പിടിയില്

ഇടുക്കി: രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ഇരുപത്തിരണ്ടര ലക്ഷം രൂപ പിടികൂടി. ഇടുക്കി – നേര്യമംഗലം റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ വാഹനപരിശോധനയിൽ KL-69-A-8221 ഫീയറ്റ് കാറിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 22,50000 (ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം) രൂപ കണ്ടെടുത്തു. 

വാഹനത്തിലുണ്ടായിരുന്ന രാമക്കൽമേട് കരയിൽ കരുവേലിൽ രമേഷ് കരുണാകരൻ (36), സീതത്തോട് കരയിൽ അരീക്കത്തറയിൽ മോഹൻദാസ് നാരായണൻ (52) എന്നിവരെയും തുകയും വാഹനവും കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾക്കായി കരിമണൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസറായ പി എ സുരേഷ്ബാബു, ഗ്രേഡ് പി ഒ സൈജുമോൻ ജേക്കബ്,സിവിൽ എക്സൈസ് ഓഫീസർമാരായ, മീരാൻ കെ എസ്, മാനുവൽ എൻ ജെ, സച്ചു ശശി, ശരത് എസ് പി എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *