ശ്വാസംമുട്ടിക്കുന്ന ക്രൂരത; നീലക്കാളയെ ജീവനോടെ കുഴിച്ചിട്ട് അധികൃതർ

വൈശാലി (ബിഹാര്‍): കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് മുന്നൂറോളം നീലക്കാളകളെ വെടിവെച്ച്  കൊല്ലുകയാണ് ഒരു ഗ്രാമത്തിൽ. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ  ഒരു നീലക്കാളയെ ജീവനോടെ കുഴിച്ചിടുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ആരുടെയും ഹൃദയം മരവിപ്പിക്കുന്ന കാഴ്ചയാണിത്.ബീഹാറിലെ വൈശാലി ജില്ലയിലാണ് നീലക്കാളകളെ കൂട്ടത്തോടെ വെടിവെച്ചും  ജീവനോടെ കുഴിച്ചിട്ടും കൊന്നൊടുക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി. 

Nilgai

പരിക്കേറ്റ നീലക്കാളയെ ജെ.സി.ബി.ഉപയോഗിച്ച് ജീവനോടെ കുഴിയിലേക്ക് തള്ളിയിട്ടതിന് ശേഷം മണ്ണ് ഇതിന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. സാധാരണയായി നീലക്കാളകള്‍ ശബ്ദമുണ്ടാക്കാറില്ലെങ്കിലും ഭയപ്പെടുന്ന സാഹചര്യങ്ങളില്‍ മുരളുന്ന ശബ്ദമുണ്ടാക്കാറുണ്ട്. ജീവനോടെ മണ്ണിട്ട് മൂടുമ്പോള്‍ പേടിച്ചരണ്ട് മുരളുന്നുമുണ്ട് നീലക്കാള. കാര്‍ഷിക വിളകള്‍ നീലക്കാളകള്‍ കൂട്ടത്തോടെ തിന്ന് നശിപ്പിക്കാറുണ്ട്. ഇതിൽ കര്‍ഷകരുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടർന്നാണ് ഇവയെ കൊന്നൊടുക്കാൻ അധികാരികൾ നിർദേശം നൽകിയത്. 

Leave a Reply

Your email address will not be published. Required fields are marked *