അടൂരിൽ വഴിയരികിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ വൃദ്ധനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. എളമണ്ണൂർ സ്വദേശി വിക്രമനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ  പൊലീസ് അന്വേഷണം ആരംഭിച്ചു.

അമിത വേ​ഗതയിൽ വന്ന വാഹനം വൃദ്ധനെ ഇടിച്ചിട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *