ശ്രീധരനെ പുറത്താക്കി ലൈറ്റ് മെട്രോ തകര്‍ക്കുവാന്‍ ശ്രമം

0

തിരുവനന്തപുരം – ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡി.എം. ആര്‍.സി.യേയും ചെയര്‍മാന്‍ ശ്രീധരനെയും പുകച്ചു പുറത്തു ചാടിക്കുവാനുള്ള തന്ത്രം അണിയറയില്‍തകൃതിയായി നടക്കുകയാണ്.

സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ നടപ്പാക്കുന്നതിനു വേണ്ടിയാണ് ധനകാര്യവകുപ്പും, പൊതുമരാമത്ത് വകുപ്പും വീണ്ടും ശ്രമിക്കുന്നത്. മു്ഖ്യമന്ത്രി ധനകാര്യവകുപ്പിന്‍റെ ഉപദേശം തള്ളിയതിനെ തുടര്‍ന്നാണ് ധനകാര്യവകുപ്പും പൊതുമരാമത്തു വകുപ്പും യോജിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചത്.  ഏതാണ്ട് 7000 കോടി രൂപയുടെ ചെലവുള്ള പദ്ധതിയാണ് ലൈറ്റ് മെട്രോ.  ഈ പദ്ധതി ആരംഭിച്ചാല്‍ 2000 കോടിയോളം രൂപ കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുന്നതാണ്. ഇ. ശ്രീധരന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ അഞ്ചു പൈസ ആര്‍ക്കും അടിച്ചുമാറ്റാന്‍ പറ്റുകയില്ല. മുഖ്യമന്ത്രിയുടെ നിര്‍ബന്ധപ്രകാരമാണ് ശ്രീധരനെ തുടരാന്‍ അനുവദിക്കുകയും, സ്വകാര്യ പങ്കാളിത്തം ഉപേക്ഷിക്കുവാന്‍ കാരണമായതും. എന്നാല്‍ ഈ സംരംഭത്തെ ധനകാര്യവകുപ്പ് ഇപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. പദ്ധതി ആരംഭിച്ചു കഴിഞ്ഞാല്‍ ഓരോ വര്‍ഷവും പദ്ധതി ചെലവ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. അതിനനുസരിച്ച് കമ്മീഷനും ലഭിക്കുമെന്നാണ് ചില ഇടനിലക്കാരുടെ കണക്കു കൂട്ടല്‍. ശ്രീധരനെ മാറ്റി മറ്റാരേയെങ്കിലും കന്പനിക്ക് ലൈറ്റ് മെട്രോ നിര്‍മ്മാണം ഏല്‍പിച്ചാല്‍ ഇടനിലക്കാര്‍ക്ക് വന്‍കമ്മീഷന്‍ ലഭിക്കുമെന്നാണറിയുന്നത്.

ധനകാര്യവകുപ്പ് ധനനിവിയോഗം കര്‍ശനമാക്കിയാല്‍ പദ്ധതി പാതിവഴിയില്‍ നിലയ്ക്കുമെന്നാണറിയുന്നത്.  എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടാല്‍ തന്നെ മാണി വഴങ്ങുകയുമില്ല. മാണിയെ  പിണക്കാനും പറ്റുകയില്ല. പദ്ധതി സ്തംഭിക്കുന്നതോടെ സര്‍ക്കാര്‍ നെട്ടോട്ടം ഓടുകയും ധനകാര്യവകുപ്പിന്‍റെ ഇംഗിതത്തിന് വഴങ്ങുകയും ചെയ്യും. ഇതോടെ ഡി.എം.ആര്‍.സി. ചെയര്‍മാനേയും മാറ്റേണ്ടിവരും. തുടര്‍ന്ന് ഭരണകക്ഷിയിലും പ്രതിപക്ഷത്തും ഉള്ള ജനപ്രതിനിധികള്‍ പ്രശ്നങ്ങള്‍ ഗുരുതരമാക്കുകയും ചെയ്യുന്പോള്‍ പദ്ധതി നടപ്പാക്കുവാന്‍ ഏത് കന്പനിയേയും ഏല്‍പ്പിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്പോള്‍ ധനകാര്യവകുപ്പിനും, പൊതുമരാമത്ത് വകുപ്പിനും ഇഷ്ടമുള്ള കന്പനിയെ ലൈറ്റ് മെട്രോ പദ്ധതി നടത്തുവാന്‍ തയ്യാറാകും. അപ്പോള്‍ അവരുടെ ഉദ്ദേശം തന്നെ നടപ്പിലാകും.

ഈ സാഹചര്യങ്ങള്‍ നിലവില്‍ വരുന്പോള്‍ ലൈറ്റ് മെട്രോ പദ്ധതി തന്നെ നഷ്ടപ്പെടുമെന്നാണ് അറിയുന്നത്. പ്രസ്തുത പദ്ധതി അവതാളത്തിലകുകയുൺ മുടക്കിയ പണം നഷ്ടപ്പെടുകയും ചെയ്യും.  ഈ പദ്ധതികള്‍ നഷ്ടപ്പെട്ടാലും കാര്യമില്ല കിട്ടാനുള്ള കമ്മിഷന്‍ ലബിക്കാതെ യാതൊരു പദ്ധതികളും പച്ചപിടിക്കരുതെന്നാണ് ചില രാഷ്ട്രീയ നേതാക്കളുടെ ആവശ്യം. ശ്രീധരനെ പുറത്താക്കിയാല്‍ എല്ലാം ധനകാര്യവകുപ്പിന്‍റെ ഇഷ്ടത്തിന നടപ്പാകുമെന്നാണ് കരുതുന്നത്. ശ്രീധരനെതിരെ വന്‍ കുപ്രചരണങ്ങളും പ്രചരിപ്പിക്കുകയാണ്. എന്നാല്‍ അദ്ദേഹം ശക്തനായി മുന്നോട്ട് പോവുകയാണ്. തന്‍റെ നിലപാടാണ് ശരിയെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. ഏത് സമ്മര്‍ദ്ദമുണ്ടായാലും സ്വകാര്യ പങ്കാളിത്തം പാടെ ഉപേക്ഷിച്ചിരിക്കുകയാണ് ശ്രീധരന്‍. അദ്ദേഹത്തിനറിയാം സ്വകാര്യ പങ്കാളിത്ത നിക്ഷേപത്തിലൂടെ വന്‍ അഴിമതി നടക്കുമെന്നും, പ്രസ്തുത പദ്ധതിയിലൂടെ ചില രാഷ്ട്രീയ നേതാക്കളുടെ കീശ വീര്‍ക്കുമെന്നും മനസ്സിലാക്കിയാണ് ശ്രീധരന്‍ അദ്ദേഹത്തിന്‍റെ ഉറച്ച നിലപാട് ആവര്‍ത്തിച്ചു പറയുന്നത്.

സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ പദ്ധതി ആരംഭിച്ചാല്‍ ആ നിമിഷം ശ്രീധരന്‍ എന്ന മഹാമനുഷ്യന്‍ കേരളത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം സമ്മതിച്ചിട്ടുമുണ്ട്. ഇപ്പോഴും ചിലര്‍ ശ്രീധരനെ ഈ ഉദ്യമത്തില്‍ നിന്നും പിന്‍മാറാന്‍ ഉപദേശിക്കുന്നതായും അറിയുന്നു. ഫോണില്‍ കൂടി നിരവധി നേതാക്കളും മറ്റു ഉദ്യോഗസ്ഥരും ശ്രീധരനെ മെരുക്കുവാന്‍ ശ്രമിക്കുകയാണ്. അദ്ദേഹം തന്‍റെ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ശ്രീധരന് ശക്തമായ പിന്‍തുണ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അടുത്ത ഉന്നം പണത്തിന്‍റെ ലഭ്യത ഇല്ലാതാക്കി ലൈറ്റ് മെട്രോ പദ്ധതിക്ക് മുടക്കം വരുത്തിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നു.

മെട്രോ ട്രെയിന്‍ ഗതാഗതം ആദ്യം അനുവദിച്ചത് കോഴിക്കോട് നഗരത്തിലായിരുന്നു. കെ. മുരളീധരന്‍ എം.എല്‍.എ.യുടെ ശക്തമായ സമ്മര്‍ദ്ദം മൂലമാണ് തിരുവനന്തപുരം നഗരത്തിലും മെട്രോ അനുവദിച്ചത്. അവസാനഘട്ടമെന്ന നിലയില്‍ മുരളീധരന്‍ സമരം ചെയ്യുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം നഗരം കൂടി ഉള്‍പ്പെടുത്തിയത്.  എന്നാല്‍ മന്ത്രി ശിവകുമാര്‍ യാതൊരു ആവശ്യവും ഉന്നയിച്ചില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്രയും സംഭവബഹുലമായ സമരങ്ങളിലൂടെ നേടിയ മെട്രോ ലൈറ്റ് മെട്രോയായി രൂപാന്തരപ്പെടുകയാണ് ചെയ്തത്.  ഈ അവസാനഘട്ടത്തില്‍ ശ്രീധരനെ പുറത്താക്കി ലൈറ്റ് മെട്രോ പദ്ധതി തകര്‍ക്കുവാനാണ് ചില കക്ഷികള്‍ ശ്രമിക്കുന്നത്.

Share.

About Author

Comments are closed.