സര്‍വ്വം വെള്ളം സര്‍വ്വം വെള്ളം

0

Rain Batters

 

തലസ്ഥാനനഗരം മഴപെയ്താല്‍ വെള്ളത്തിനടിയിലാകുമെന്നത് പുതുമയുള്ള വാര്‍ത്തയല്ല. ഭരണപക്ഷവും പ്രതിപക്ഷവും കോടികള്‍ മുടക്കി മഴവെള്ളം ഒഴുകി പോകുവാന്‍ ആകുന്നത്രയും ചെയ്തു. പക്ഷേ തുകയെല്ലാം മഴവെള്ളം കൊണ്ടുപോയി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ തന്പാനൂരും പഴവങ്ങാടിയും ചാല മാര്‍ക്കറ്റും കുരിയാത്തി എന്നിവിടങ്ങളില്‍ ഒരു ചാറ്റല്‍ മഴ പെയ്താല്‍ വെള്ളപ്പൊക്ക ഭീഷണിയാണ് നേരിടുന്നത്.  തിരുവനന്തപുരം നഗരവികസന അതോറിറ്റിയും കോര്‍പ്പറേഷനും ഇതൊന്നും കണ്ടില്ലാന്നമട്ടിലാണ് കാര്യങ്ങള്‍ ചെയ്തു തുടങ്ങിയത്.  മലിനജലം ഒഴുകി പോകുവാന്‍ അഴുക്ക് ചാലുകള്‍ ഇല്.  നഗരത്തിലെ പ്രധാനപ്പെട്ട നീര്‍ചാലുകളെല്ലാം ഭൂമാഫിയയും കച്ചവടക്കാരും കൂടി ചേര്‍ന്ന് മണ്ണിട്ട് നികത്തി സ്വകാര്യവല്‍ക്കരിച്ചു.  ഇവിടെയുള്ള ഉദ്വോഗസ്ഥര്‍ ഇതൊന്നും കണ്ടില്ലായെന്ന മട്ടിലുമാണ്. മഴക്കാലം തുടങ്ങിയതോടുകൂടി നഗരത്തിന്‍റെ വെള്ളപ്പൊക്ക കെടുതികള്‍ ഇല്ലാതാക്കുവാന്‍ വേണ്ടി ചീഫ് സെക്രട്ടറി നേരിട്ട് ഇറങ്ങേണ്ടി വന്നു. നഗരത്തിലെ പൊതുമുതല്‍ കൈയ്യേറിയ സ്ഥലങ്ങളും കണ്ടുപിടിച്ച് കുടിയൊഴിപ്പിക്കുവാന്‍ ധൈര്യപൂര്‍വ്വം ചീഫ് സെക്രട്ടറി നടപടിയെടുത്തു.

 

rain_2409974f

ഓപ്പറേഷന്‍ അനന്ത എന്ന നാമകരണവുമായി ചീഫ് സെക്രട്ടറി രംഗത്തു വന്നു. കൈയ്യേറ്റങ്ങള്‍ നടന്ന സ്ഥലങ്ങളിലായി സ്വകാര്യ ഭൂമികള്‍ തിരിച്ചുപിടിച്ചുകൊണ്ട് വെള്ളപ്പൊക്ക നിര്‍മ്മാര്‍ജന പദ്ധതിയുമായി തലസ്ഥാനത്ത് നടപ്പാക്കി. പക്ഷേ മഴ മുന്‍പേ വന്നതുകാരണം തലസ്ഥാനത്ത് പല സ്ഥലങ്ങളിലും വെള്ളം കയറിത്തുടങ്ങി. ഓടകള്‍ പൊളിച്ചിട്ടും കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതുകൊണ്ടും വെള്ളപ്പൊക്ക നിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമോ. കുഴിച്ചും ഇടിച്ചും നഗരത്തില്‍ ചെളിയും പാഴ്വസ്തുക്കളും കൂട്ടാം എന്നാല്‍ ഈ ഇട്ടിരിക്കുന്ന പാഴ്വസ്തുക്കള്‍ മാറ്റുവാനുള്ള ശ്രദ്ധകൂടി അധികാരികള്‍ക്ക് വേണ്ടതാണ്. തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനത്തിരക്കുള്ള കിഴക്കേകോട്ടയില്‍ മാസങ്ങള്‍ ഏറെയായി മലിന ജലനിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി കുഴിയെടുത്തിട്ടിരിക്കുന്നു.  അതുപോലെ തന്നെ അപകട ഭീഷണി നിരത്തുന്ന ബസ് സ്റ്റാന്‍ഡ് വികസനം പലവഴിയിലാണെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ജനങ്ങളാണ്. കൈയ്യേറ്റ ഭൂമികളും ഫുട്പാത്തിലെ കച്ചവടവും ഇതെല്ലാം കൂടി ഒഴിപ്പിക്കുന്നത് ജനഉപകാര പ്രവൃത്തികളാണ്. എന്നാല്‍ ഈ പ്രവൃത്തികളില്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും നഗരത്തെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് കരകയറ്റുവാനും ഭരണസിരാകേന്ദ്രത്തിലെ ചീഫ് സെക്രട്ടറി നേരിട്ട് ഇറങ്ങേണ്ടിവരും.  അതുകൊണ്ട് നഗരത്തില്‍ പൊതുസ്ഥലങ്ങള്‍ കൈയ്യേറിയവരെ ഒഴിപ്പിച്ച് ഓപ്പറേഷന്‍ അനന്ത മുന്നേറുന്നു.

Share.

About Author

Comments are closed.