കമല്‍ മമ്മൂട്ടി ചിത്രം ആരംഭിച്ചു. മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരംഭിച്ചു. ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നൗഷാദും മലയാളം മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഹബീബ്, ഹനീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉട്ടോപ്യയിലെ രാജാവ് ആക്ഷേപ ഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രത്തില്‍ ജ്യൂവല്‍ മേരി നായികയാകുന്നു. ചിത്രത്തില്‍ ടിനിടോം, റ്റീജി രവി, സുനില്‍ സുഗത, ജോയി മാത്യു, കെ.പി.എ.സി.ലളിത എന്നിവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം നില്ഡി കുഞ്ഞ, ഗാനങ്ങള്‍ ലഫീഖ് സംഗീത ഔസേപ്പച്ചന് എഡിറ്റിംഗ് ഗോപാല്‍, കലാസംവിധാനം സുരേഷ് കൊല്ലം, വസ്ത്രാലങ്കാരം എസ്. ബി. സതീശന്, ചമയം പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സാജു വൈക്കം, വിതരണൺ പ്ലേ ഹൗസ് റിലീസ്.
ഉട്ടോപ്യയിലെ രാജാവ്
0
Share.