പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ 125-ാം ജന്മവാര്‍ഷികാഘോഷം

0

നെഹ്റു സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ 125-ാം ജന്മവാര്‍ഷികാഘോഷം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മേയ് 27 മുതല്‍ 30 വരെ നടക്കുന്നു.  പണ്ഡിറ്റ് ജി ആവിഷ്കരിച്ച ആസൂത്രണം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങള്‍ നിരാകരിക്കുവാനും ദേശീയ നേതാക്കളായ ഗാന്ധിജിയെയും നെഹ്രുവിനേയും തമസ്കരിക്കുവാനും ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാനകാലത്ത് നെഹ്രുവിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാലിക പ്രസക്തിയുണ്ട്. ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ മതേതരസങ്കല്‍പ്പവും അവ നേരിടുന്ന വെല്ലുവിളികളും, നെഹ്രുവിന്‍റെ ആദര്‍ശവും, ബഹുമുഖ വ്യക്തിത്വവും എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 37 വര്‍ഷമായി അനന്തപുരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെഹ്രു സെന്‍റര്‍ നവംബര്‍ 14 ന് നെഹ്രു ജയന്തിയാഘോഷവും മെയ് 27 ന് നെഹ്രു അനുസ്മരണവും ഉവയോടനുബന്ധിച്ച് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിബേറ്റിങ് മത്സരങ്ങളും ദേശഭക്തി ഗാനമത്സരങ്ങളും മുടങ്ങാതെ നടത്തി വരുകയാണ്. 125-ാം പിറന്നാളാഘോഷം നെഹ്രു സെന്‍ററിന്‍റ ചെയര്‍മാന്‍ എം.എം. ഹസ്സന്‍റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ എ.കെ. ആന്‍റണി ഉത്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, സുഗതകുമാരി, എം.പി. അബ്ദുസമദ് സമദാനി, എം.എ. ബേബി എം.എല്‍.എ. എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കും. നെഹ്രു ഡോക്യുമെന്‍ററി പ്രദര്‍ശനവും കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തുന്നതാണ്. വിദ്യാര്‍തഥികള്‍ക്കു വേണ്ടി ചിത്രരചന, ക്വിസ്-ഉപന്യാസ -പ്രസംഗ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. നെഹ്രു പുസ്തക പ്രകാശനമാണ് ആഘോഷത്തിന്‍റെ മറ്റൊരിനം. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മതേതരസങ്കല്‍പവും അവ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സെമിനാറില്‍ മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. സര്‍വ്വശ്രീ വി.എം. സുധീരന്‍, കോടിയേരി ബാലകൃഷ്ണന്‍, കെ.എം. മാണി, എം.പി. വീരേന്ദ്രകുമാര്‍, കാനം രാജേന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.,കെ പ്രേമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.
30-ാംതീയതി നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വിന്ദുജാമേനോന്‍റെ നേതൃത്വത്തില്‍ പണ്ഡിറ്റ്ജിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്ന നൃത്തശില്‍പം ഉണ്ടായിരിക്കുന്നതാണ്. ഇതിന്‍റെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഗതകുമാരിക്കും സംവിധാനം ചെയ്തിരിക്കുന്നത് കലാമണ്ഡലം വിലമാമേനോനുമാണ്. സമാപന സമ്മേളനത്തില്‍ മന്ത്രി വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഇ.എം. നജീബ്, പന്തളം സുധാകരന്‍ ബി.എസ്. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share.

About Author

Comments are closed.