7-ാമത് വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര – ടിവി പുരസ്കാരം 2015

0

2014-2015 ചലച്ചിത്ര മേഖലയിലേയും, ടിവി മേഖലയിലേയും, പത്രവാര്‍ത്തകളിലൂടെ എന്‍ട്രികള്‍ ക്ഷണിച്ചതില്‍ നിന്നും ശ്രീ ശ്രീകുമാരന്‍തന്പി ചെയര്‍മാനായി ശ്രീ. പിവി. ഗംഗാധരന്‍ (പ്രൊഡ്യൂസര്‍), പൂവച്ചല്‍ ഖാദര്‍ (ഗാനരചയിതാവ്), ഡോ. എം.ആര്‍. തന്പാന്‍, സംവിധായകരായ ബാലു കിരിയത്ത്, തുളസീദാസ്, നിരൂപകന്‍ റ്റി.പി. ശാസ്തമംഗലം, ഗായകന്‍ പന്തളം ബാലന്‍ തുടങ്ങിയ ജൂറി അംഗങ്ങള്‍.

കഴിഞ്ഞ വര്‍ഷങ്ങളിലേപോലെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് വയലാര്‍ രാമവര്‍മ്മ ചലച്ചിത്രരത്ന പുരസ്കാരം, നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നി നിലകളില്‍ ശ്രീ മധുവിനും മലയാള സിനിമയുടെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളം, (ചിത്രം – വനമാല, ന്യൂസ്പേപ്പര്‍ ബോയ്, മരുമകള്‍ (പ്രേംനസീറിന്‍റെ നായിക) സുബ്രഹ്മണ്യം കുമാര്‍ (മെരിലാന്‍റ്), ആനന്ദവല്ലി (ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്) എന്നിവര്‍ക്ക് നല്‍കി ആദരിക്കുന്നു.  കൂടാതെ ഈ വര്‍ഷം മുതല്‍ സംഗീത ലോകത്ത് യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ശ്രീ സ്റ്റീഫന്‍ ദേവസ്യക്ക് വയലാര്‍ യുവ സംഗീത പ്രതിഭാപുരസ്കാരം നല്‍കി ആദരിക്കുന്നു.

2015 ലെ ചലച്ചിത്ര പുരസ്കാരങ്ങള്‍

മികച്ച ചിത്രം – സപ്തമശ്രീഃ തസ്ക്കരാ

 

bg

മികച്ച സംവിധായകന്‍ – അനില്‍ രാധാകൃഷ്ണമേനോന്‍ (ചിത്രം, സപ്തമശ്രീ തസ്കര)

മികച്ച രണ്ടാമത്തെ ചിത്രം – ഞാന്‍ നിന്നോട് കൂടെയുണ്ട് (സംവിധാനം പ്രിയനന്ദന്‍)

ജനപ്രീതി നേടിയ ചിത്രം – ഒരു വടക്കന്‍ സെല്‍ഫി

 

oru-vadakkan-selfie

മികച്ച നടന്‍ – ബിജുമേനോന്‍ (വെള്ളിമൂങ്ങ)

മികച്ച നടി – അനുശ്രീ (ചിത്രം – ഇതിഹാസ)

മികച്ച രണ്ടാമത്തെ നടന്‍ അജു വര്‍ഗീസ് (ചിത്രം – വെള്ളിമൂങ്ങ)

മികച്ച സ്വഭാവ നടന്‍ – ചെന്പന്‍ വിനോദ് ജോസ് (ചിത്രം – സപ്തമശ്രീ തസ്കര, ടമാര്‍പഠാര്‍)

മികച്ച പുതുമുഖ നടി – മഞ്ജിമ മോഹന്‍ (ചിത്രം – ഒരു വടക്കന്‍ സെല്‍ഫി)

മികച്ച പുതുമുഖ സംവിധായകന്‍ – സുരേഷ് ദിവാകര്‍ (ചിത്രം – ഇവന്‍ മര്യാദരാമന്‍)

മികച്ച ഛായാഗ്രഹണം – വിജയ് ഉലകനാഥ് (ചിത്രം – ഇവന്‍ മര്യാദരാമന്‍)

മികച്ച എഡിറ്റിംഗ് – വിഷ്ണു കല്യാണി (ചിത്രം – സ്നേഹമുള്ളൊരാള്‍ കൂടെയുള്ളപ്പോള്‍)

മികച്ച കലാസംവിധാനം – ഗിരീഷ് മേനോന്‍ (ചിത്രം – ഇവന്‍ മര്യാദരാമന്‍)

മികച്ച ഗാനരചന – ഹരിനാരായണന്‍ (ഗാനം – ഉമ്മറത്തെ)

മികച്ച സംഗീത സംവിധാനം – എം.ജി. ശ്രീകുമാര്‍ (ചിത്രം – ആമയും മുയലും)

മികച്ച ഗായകന്‍ – വിജയ് യേശുദാസ് (ഗാനം – പുലരിപ്പെണ്ണേ – ചിത്രം – എന്നും എപ്പോഴും)

മികച്ച ഗായിക – റിമിടോമി (ഗാനം – കാണക്കൊന്പില്‍, ചിത്രം – ആമയും മുയലും)

മികച്ച നവാഗത ഗായിക – നയന (ഗാനം – കല്യാണിപ്പുഴയുടെ – ചിത്രം – ആമയും മുയലും)

പ്രത്യേക ഗായിക പുരസ്കാരം – വൈക്കം വിജയലക്ഷ്മി (ചിത്രം – ഒരു വടക്കന്‍ സെല്‍ഫി)

2015 ലെ ടിവി പുരസ്കാരം

വി.എം. ദീപ – ഏഷ്യാനെറ്റ് ന്യൂസ് – നല്ലമണ്ണ്

വിവേക് മുഴകുന്ന് – വിവിധ ചലച്ചിത്ര വാര്‍ത്താപരിപാടി ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരന്‍, മനോരമ ന്യൂസ് ചാനല്‍

ശ്രീകല – മാതൃഭൂമി ന്യൂസ് ചാനല്‍ – അകം പുറം

വിജയകൃഷ്ണന്‍ – ജയ്ഹിന്ദ് ചാനല്‍ – ആയിരം പാദസ്വരങ്ങള്‍

വിജയകൃഷ്ണന്‍ – അമൃത ചാനല്‍ – ഡയറക്ടര്‍ സ്പെഷ്യല്‍

കെ.എസ്. രാജശേഖരന്‍ – ദുരദര്‍ശന്‍ – മേച്ചില്‍പുറങ്ങള്‍

ബി.എല്‍. അരുണ്‍ – മനോരമ ന്യൂസ് – പ്രോഗ്രാം – പുകയരുതേ മക്കളെ

റഫീക് റാവുത്തര്‍ – കൈരളി ചാനല്‍ പ്രവാസലോകം

എം. 7 ന്യൂസ് ചാനല്‍ – മികച്ച ഓണ്‍ലൈന്‍ ചാനല്‍

ഈ വര്‍ഷം മുതല്‍ സിനിമാരംഗത്തു നിന്നും സാമൂഹ്യരംഗത്തു നിന്നും പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്‍ക്ക് വയലാര്‍ രാമവര്‍മ്മ പുരസ്കാരം നല്‍കുന്നു.

ജഗതി ചിരിയുടെ നിത്യവസന്തം – രചന സുകു പാല്‍കുളങ്ങര

പത്മതീര്‍ത്ഥ കരയില്‍ – രചന, ജി. ശേഖരന്‍നായര്‍

ഏറ്റവും മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍, സംഗീത സംവിധായകന്‍, ഗായകന്‍, ഗായിക എന്നിവര്‍ക്ക് 15000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും, മികച്ച രണ്ടാമത്തെ നടന്‍, സ്വഭാവ നടന്‍, മികച്ച രണ്ടാമത്തെ ചിത്രം, വിവിധ ടിവി പ്രാഗ്രോമുകള്‍, പുസ്തക രചന എന്നിവയ്ക്ക് 11000 രൂപ ക്യാഷ് അവാര്‍ഡും, ഫലകവും നല്‍കുന്നതാണ്.  പുരസ്കാരങ്ങള്‍ ജൂലൈ 25-ാം തീയതി തിരുവനന്തപുരത്തു വച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

പത്രസമ്മേളനത്തില്‍ പ്രസിഡന്‍റ് ജയശേഖരന്‍ നായര്‍, സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, ജൂറി അംഗങ്ങളായ തുളസീദാസ്, ബാലു കിരിയത്ത്, പന്തളം ബാലന്‍, ട്രഷറര്‍ മോഹനചന്ദ്രന്‍, രക്ഷാധികാരി എസ്. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.