ആള്‍രൂപങ്ങള്‍ എത്തുന്നു

0

ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ തുടങ്ങി എണ്‍പതുകളില്‍ പടര്‍ന്നു പന്തലിച്ച സമാന്തര സിനിമ ഒരുവേള അസ്തമിച്ചു എന്നു സിനിമാ പ്രേക്ഷകര്‍ ചിന്തിച്ചിരുന്നു. അത്തരക്കാര്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് അടൂരും, ഷാജി എന്‍ കരുണും ടി വി ചന്ദ്രനും ഒക്കെ ഇടയ്ക്കിടെ സാന്നിധ്യം അറിയിച്ചു. പക്ഷേ മലയാള സിനിമ നിലവാരതകര്‍ച്ചയിലേക്ക് കൂപ്പു കുത്തി വീഴുന്ന കാഴ്ചയാണ് നാം കണ്ടത്. വൈദേശികമായ ആശയങ്ങള്‍ പകര്‍ത്തിക്കൊണ്ട് ഗുണനിലവാരമില്ലാത്തമരുന്നുകള്‍ വിപണി കയ്യേറുന്നതുപോലെ ഈ രംഗത്ത് ഇക്കൂട്ടര്‍ കടന്നുകയറി ആധിപത്യം സ്ഥാപിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വളര്‍ന്നപ്പോള്‍ ഇക്കൂട്ടരുടെ കോപ്പിയടിക്കപ്പെട്ടു.

കേരളത്തിന്‍റെ ആയോധനകലയായ കളരിപ്പയറ്റിലെ മര്‍മ്മം മണ്‍മറഞ്ഞതുപോലെ മലയാള സിനിമയുടെ സൗന്ദര്യശാസ്ത്രപരമായ മര്‍മ്മവും മണ്‍മറയുകയാണോ. സിനിമയുടെ വ്യാകരണൺ പഠിക്കുവാനെങ്കിലും ശ്രമിക്കുന്ന പുതിയ സിനിമാ പ്രവര്‍ത്തകര്‍ മലയാള സിനിമയ്ക്ക് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്.

കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും ബലാല്‍സംഗവീരന്മാര്‍ക്കും പീഡനവീരന്മാര്‍ക്കും നല്‍കുന്ന പ്രാധാന്യം ഇവിടെ കലാകാരന്മാര്‍ക്കു നല്‍കുനില്ലാ എന്ന ആരോപണം ഇവിടെ ഉന്നയിക്കുന്നു. മദ്യവ്യവസായവും സിനിമാവ്യവസായവുമാണ് ഇന്ന് ഇവിടെ സര്‍ക്കാരിന്‍റെ ഖജനാവിലേക്ക് ഒഴുകുന്ന വരുമാന മാര്‍ഗ്ഗങ്ങളില്‍ പ്രധാനം.

Share.

About Author

Comments are closed.