കേരളത്തില്‍ സിനിമയുടെ ഉയര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫിലിം ജേര്‍ണലിസ്റ്റുകള്‍ക്ക് കേരളത്തില്‍ സംഘടനാശേഷി കൈവന്നിരിക്കുന്നു എന്നുള്ളതിന് പ്രതീകമായി കേരള ഫിലിം ജേര്‍ണലിസ്റ്റ് യൂണിയന് തിരുവനന്തപുരത്ത് പ്രസ്സ് ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു.
കെ.എസ്.എഫ്.ഡി.സി. ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പത്രപ്രവര്‍ത്തകര്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഫിലിം ജേര്‍ണലിസ്റ്റ് യൂണിയന് പ്രവര്‍ത്തകര്‍ക്ക് ഒരു ആശ്വാസമായിരിക്കും എന്നു പറഞ്ഞുകൊണ്ട് ഉണ്ണിത്താന് സംസാരിച്ചു.
മലയാളം ഫിലിം ജേര്‍ണലിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരില്‍ നിന്നും യാതൊരുവിധ പരിഗണനയും ഇതുവരെയും ഉണ്ടായിട്ടില്ല. പെന്‍ഷനോ സര്‍ക്കാര്‍ ആനുകുല്യങ്ങളോ ഇതുവരെയും കൊടുത്തിട്ടില്ല. അവഗണനകള്‍ മാത്രം ഏറ്റുവാങ്ങിക്കൊണ്ടാണ് കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ നേരിടേണ്ടി വന്നിട്ടുള്ളത്.
അതിന് വിരാമം ഇട്ടുകൊണ്ട് അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരവുമായിട്ടാണ് കേരള ഫിലിം ജേര്‍ണലിസ്റ്റ് യൂണിയന് മുന്നോട്ടു പോകുന്നത്. കെ.എസ്.ജെ.യു യൂണിയന് രൂപീകരിച്ചുകൊണ്ട് തിരുവനന്തപുരത്ത് പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന യൂണിയന് ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രന് സി.പി.എം. ജില്ലാ സെക്രട്ടറി, പന്ന്യന്‍ രവീന്ദ്രന്, ജി.എസ്. വിജയന്, ചെയര്മാന് മാക്ട, സുകു പാല്‍കുളങ്ങര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. സ്വാഗതം ശാന്തിവിള ദിനേശ്, അദ്ധ്യക്ഷന്‍ പല്ലശേരി സംസാരിച്ചു. നന്ദിപ്രകാശനം എൺ.എസ്. ദാസ് പറഞ്ഞു.
കേരള ഫിലിം ജേര്‍ണലിസ്റ്റ് യൂണിയന് തുടക്കമായി
0
Share.