യാന്ത്രികയുഗത്തില്‍ ജീവിക്കുന്ന നാം തികച്ചും സമയത്തിന് അടിമയാണ്. എന്നാല്‍ ഏതൊരു ബോധവുമില്ലാതെത് ജീവിത ആഹാരശൈലി കാരണം ഒട്ടുമിക്കവരും ഇന്ന് ജീവിതത്തില്‍ ടെന്‍ഷന്‍ (പിരിമുറുക്കം) അനുഭവിക്കുകയാണ്. പ്രശ്നങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. എന്നാല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനുള്ള വ്യത്യാസമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
പാലത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പുതന്നെ പാലത്തില്‍ കടന്നാലുണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിച്ച് ചിന്തിച്ച് പാലത്തില്‍ കടക്കാന്‍ പറ്റാത്തവിധം പിരിമുറുക്കം കൊള്ളും. സമൂഹത്തില്‍ പല വ്യക്തികളും ഇന്ന് കാട്ടി കൂട്ടുന്ന പല സ്വഭാവ വൈകൃതങ്ങളും അച്ചടക്കവും, കൃത്യനിഷ്ഠയുള്ളതുമായ ഒരു ജീവിതശൈലികൊണ്ട് മാറ്റിയെടുക്കുവാന്‍ സാധിക്കും. ഇവിടെയാണ് പ്രകൃതി ചികിത്സ, യോഗ, ധ്യാനം എന്നിവയുടെ പ്രസക്തി.
ആഹാര വിഹാരങ്ങള്‍ ഹിതവും, വിതവുമായിരിക്കുന്പോള് നമുക്കു സ്വാഭാവികമായി അനുഭവപ്പെടുന്ന അവസ്ഥാവിശേഷമാണ് ആരോഗ്യം. അവ അമിതമാകുന്പോള്‍ അസ്വാഭാവികമായി അനുഭവപ്പെടുന്ന അവസ്ഥാന്തരമാണ് രോഗം.
അപ്പോള്‍ ആഹാരത്തിലെ നിഷ്കര്ഷകൊണ്ടുതന്നെ രോഗം വരാതിരിക്കുകയും വന്ന രോഗം ശമിക്കുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. അതായത് ആഹാരം ഔഷധവും ഔഷധം ആഹാരവുമായിരിക്കണം (FOOD IS MEDICINE, MEDICINE IS FOOD
യുക്താഹാര വിഹാര സംയുക്ത ചേഷ്ട
സ്വകര്‍മ്മ സംയുക്ത, സ്വപ്നാവ ബോധസ്യ
യോഗോഭവതി ദുഃഖഹാ
എന്ന് ഗീതയും ഉപദേശിക്കുന്നു. അതായത് ദുഃഖം എന്നത് രോഗത്തിന്റെ പര്യായമാകുന്നു.ആഹാരവും, വിഹാരവും, യുക്തമായിരിക്കണം. മനസ്സും ശരീരവും വാക്കും യുക്തമായിരിക്കണം. ഇത്തരത്തില്‍ യുക്തമായി ജീവിതം നയിക്കുന്നവര്‍ക്ക് ഒരിക്കലും അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവാണ്. കഴിക്കുന്ന ആഹാരം സ്വാതീകമായിരിക്കണം (Sattric) സസ്യാഹാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കണം. കാരണം ശരീരഘടന അനുസരിച്ച് മനുഷ്യന് സസ്യഭുക്കാണ്. (പല്ലിന്റെ ഘടന, കുടലിന്റെ നീളം) എന്നിവ ഇതു വ്യക്തമാക്കുന്നു. അഷ്ടാംഗ ഹൃദയത്തില്‍ പറയുന്നത്, അരവയര്‍ ആഹാരവും, കാല്‍ഭാഗം വെള്ളവും, കാല്‍ഭാഗം വായുവുമെന്നതാണ്. അതുപോലെ തന്നെ ആഹാരം എത്ര പ്രാവശ്യം എന്നതും ആരോഗ്യഗ്രന്ഥത്തില് പറയുന്നു.
ഏകഭുക്തം മഹായോഗി
ദ്വിഭുക്തം മഹാഭോഗി
ത്രിഭുക്തം മഹാരോഗി എന്നതാണ്. ദിവസത്തില്‍ ഒരു പ്രാവശ്യം ആഹാരം കഴിക്കുന്നവന് മഹായോഗിയും, രണ്ടുനേരം ആഹാരം കഴിക്കുന്നവന് ഭോഗിയും, മൂന്നു നേരം കഴിക്കുന്നവന് രോഗിയും എന്നതാണ്. ഇതില്‍ നിന്നും ആഹാരത്തിന്റെ അളവിനെ കുറിച്ച് മനസ്സിലായല്ലോ. വൃത്തിയും, പോഷകഗുണവുമുള്ള ആഹാരം മിതമായി കഴിച്ച് ശാരീരിക, മാനസിക ആരോഗ്യം നിലനിര്‍ത്താം. ആഹാരാദി ദിനചര്യകളില്‍ മിതത്വവും, നിയന്ത്രണവും ഏര്‍പ്പെടുന്ന ഒരാള്‍ക്ക് യോഗയും, ധ്യാനവും പരിശീലിക്കുന്നതെളുപ്പമായിരിക്കും.
പ്രാണായാമം (PRANAYAMA)
ശ്വസനവ്യായാമം എന്നതാണ് പ്രാണായാമം. പണ്ട് പ്രാണായാമവും, യോഗയും ധ്യാനവുമെല്ലാം യോഗിവര്യന്മാര് മാത്രം അനുഷ്ഠിച്ചിരുന്നതാണ്. എന്നാല്‍ ഇന്ന് യോഗ ഒരു ഫാഷന്‍ കണക്കെ വ്യാപിച്ചിരിക്കുന്നു. എന്നാല്‍ പലര്‍ക്കും യഥാര്‍ത്ഥ ഉപയോഗവും, പ്രവര്‍ത്തനരീതിയും വശമില്ല. ആയതുകൊണ്ട് ലഘുവായി ഇവിടെ അത് ചിത്രീകരിക്കാം.
പതഞ്ചലിയുടെ യോഗസൂത്രത്തിലെ 8 ഘടകങ്ങളിലെ മൂന്നാമത്തെ ഘടകമായ യോഗയെപ്പറ്റിയും നാലാമത്തെ ഘടകമായ പ്രാണായാമത്തെപ്പറ്റിയും, ഏഴാമത്തെ ഘടകമായ ധ്യാനത്തെപ്പറ്റിയും ഇവിടെ പ്രതിപാദിക്കാം. പതഞ്ചലിയുടെ 8 സൂത്രങ്ങള്‍ ഇവയാണ്.
1. യമ (Yama)
2. നിയമ (Niyama)
3. ആസന (Asana)
4. പ്രാണായാമ (Pranayama)
5. പ്രത്യാഹാര (pratyahara)
6. ധാരണ (Dharana)
7. ധ്യാന (Dhayanam)
8. സമാധി (samadhi)
ശരീരത്തെ സുന്ദരവും ബലിഷ്ഠവും മനസ്സിന് ലഭിക്കുന്നതിന് ഇത് ഉപകാരപ്പെടും. ശ്വാസോച്ഛ്വാസ നിയന്ത്രണം നിര്‍ബന്ധമായും യോഗയില്‍ അനുസരിച്ചിരിക്കണം. ശരീരത്തിനും മനസ്സിനും ഒരുപോലെ ഉപകാരപ്രദവും, നട്ടെല്ലിനും, തലച്ചോറിനും, പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മറ്റു ചില യോഗാസനങ്ങള്‍ വിവരിക്കാം. ആസ്മ, പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്വാസ്ഥ്യം എന്നിവ കുറയ്ക്കുന്നതിനേക്കാളുപരി മനസ്സിന് ദൃഢതയും, ഏകാഗ്രതയും, സുഖനിദ്രയും പ്രധാനം ചെയ്യുന്നു.
പ്രാണായാമം – ഇതിനെപ്പറ്റി പറയുന്പോള്‍ വളരെ വിപുലീകരിച്ചുള്ള വ്യാഖ്യാനം ആവശ്യമാണ്. സ്ഥലപരിമിതിമൂലം വളരെ ചുരുക്കി ഇവിടെ പറയാം. പത്മാസനത്തിലിരിക്കുക ശരീരവും മനസും ശുദ്ധമായിരിക്കണം.
പൂരക (puraka) ദീര്‍ഘശ്വാസം എടുക്കുക. വളരെ സമാധാനത്തിലും ചെസ്റ്റ് നിറയുന്നതുവരെയും ശ്വാസം എടുക്കുക.
2. കൂന്പക (KUMBAKA) ഉള്ളിലെടുത്ത ശ്വാസം അവിടെ പിടിച്ചുനിര്‍ത്തുക.
3. രേചക (rechaka) ശരീരം വളയാതെ ഉള്ളിലെടുത്ത ശ്വാസം സമാധാനത്തോടെ മെല്ലെ പുറത്തുവിടുക.
4. ജലന്തരബന്ധ (JALADHARA BANDHA) തല താഴ്ത്തി (കീഴ്ത്താടി കണ്ഠത്തില് തട്ടിനില്ക്കണം) ശ്വാസം പിടിച്ചു നിര്‍ത്തുക.
5. ഉട്ടിയാന ബന്ധ (UDDIYANA BANDHA) ഉള്ളിലുള്ള ശ്വാസം പൂര്‍ണ്ണമായും പുറത്തുകളഞ്ഞ് ശ്വാസം ഉള്ളിലെടുക്കാതെ ചെസ്റ്റ് വികസിപ്പിക്കുക.
6. മൂലബന്ധ (MOOLA BANDH) മേല്‍പ്പറഞ്ഞ രീതിയിലില്‍ ഇരുന്നതിനു ശേഷം വയറും അതിന് താഴോട്ടുള്ള ഭാഗവും ഉള്ളിലോട്ട് ചുരുക്കുക.
7. കപാലബന്ധി (kapalabandi) ഉള്ളിലോട്ട് ചുരുക്കിയ വയറ് അയച്ചുവിട്ട് പൂര്‍വ്വ സ്ഥിതിയിലാക്കുക.
8. സുകാസന (SUKHASANA) പത്മാസനത്തില്‍ നിന്ന് കാലുമാറ്റി ഒരു പാദം മറ്റേ തുടയുടെ അടിയിലാക്കി ഇരിക്കുക. മനസിനെ ശ്വാസത്തില്‍ കേന്ദ്രീകരിക്കുക ദിവസവും 15, 20 മിനിറ്റുവീതം ഇതു അഭ്യസിക്കുകയാണെങ്കില് പൂര്‍ണ്ണമായി സുഖം ലഭിക്കും. ഒരു മൂക്കിലുടെ ശ്വാസമെടുത്ത് മറ്റേ മൂക്കിലൂടെ ശ്വാസം വിടുക. ഇതു മാറി മാരി ചെയ്യുക.
(തുടരും)
വീണ ശശി