മോഹന്‍ലാലിന്‍റെ 55-ാമത് ജന്മദിനാഘോഷം തിരുവനന്തപുരത്ത്

0

DSC_7337
DSC_7344
മോഹന്‍ലാലിന്‍റെ 55-ാമത് ജന്മദിനാഘോഷം തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു. തിരുവനന്തപുരത്ത് നടന്ന ഫാന്‍സ് അസോസിയേഷന്‍റെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
_DSC0541
കൂടാതെ ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ആശുപത്രിക്ക് വീല്‍ ചെയറുകള്‍ നല്‍കിക്കൊണ്ടാണ് ഉദ്ഘാടനകര്‍മ്മം നടന്നത്.
_DSC0543
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.
_DSC0536
നിരവധി മോഹന്‍ലാലിന്‍റെ ആരാധകര്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കുവാനായി എത്തിയിരുന്നു. വന്‍കരഘോഷത്തോടുകൂടിയാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
_DSC0544
ചടങ്ങില്‍ നിര്‍മ്മാതാക്കളായ അശോക് കുമാര്‍, കിരീടം ഉണ്ണി എന്നിവര്‍ ചേര്‍ന്ന് പിറന്നാള്‍ കേക്ക് മുറിച്ചുകൊണ്ട് മധുരപലഹാരങ്ങള്‍ നല്‍കിയും പായസം വിളന്പിയുമാണ് താരരാജാവിന്‍റെ പിറന്നാളാഘോഷങ്ങള്‍ നടത്തിയത്.

Share.

About Author

Comments are closed.