കേരള പോലീസ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്റെ 47-ാമത് സംസ്ഥാന സമ്മേളനം 2015 മേയ് 23 ശനിയാഴ്ച 11.30 ന് തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബില്‍ (രാഘവന്‍നായര്‍ നഗര്‍) വച്ച് നടന്നു. പൊതുസമ്മേളനം ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ. മുരളീധരന് എം.എല്‍എ, ശിവന്‍കുട്ടി എം.എല്‍.എ., ശ്രീമതി നളിനി നെറ്റോ ഐ.എ.എസ്., ആഭ്യന്തര വകുപ്പ്അഡീഷണല് ചീഫ് സെക്രട്ടറി, ഡി.ജി.പി. ശ്രീ. ബാലസുബ്രഹ്മണ്യന്, പോലീസ് വകുപ്പിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍വ്വീസ് സംഘടനാ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രസ്തുത സമ്മേളനത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ബഹു. ഡി.ജി.പിക്ക് യാത്രയയപ്പ് നല്കി.
അസോസിയേഷന് ഉന്നയിച്ച ആവശ്യങ്ങള്‍
മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കി ഉയര്‍ത്തി കേരള പോലീസ് മിനിസ്റ്റീരിയല്‍ എസ്റ്റാബ്ലിഷ്മെന്റ് രൂപീകരിക്കുക.
സര്‍ക്കാര്‍ അംഗീകരിച്ച 42-1 എന്നത് 23-1 എന്ന് പുനക്രമീകരിച്ച് സേനാംഗങ്ങള്‍ക്ക് ആനുപാതികമായി മിനിസ്റ്റീരിയല്‍ തസ്തികകള്‍ പുതുതായി സൃഷ്ടിക്കുക.
എല്ലാ ജില്ലാ പോലീസ് ഓഫീസുകളിലും സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ തസ്തികകള്‍ സൃഷ്ടിക്കുക.
സൂപ്പര്‍ ന്യൂമററി വഴി നിയമനം ലഭിച്ച 385 ക്ലാര്‍ക്കുമാരുടെ അത്രയും തന്നെ തസ്തികകള്‍ പുതുതായി സൃഷ്ടിച്ചുകൊണ്ട് റഗുലറൈസ് ചെയ്യുക തുടങ്ങിയവയാണ് അടിയന്തിരമായി പരിഗണന ലഭിക്കേണ്ട കാര്യങ്ങള്‍.