കേരള പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ 32-ാമത് സംസ്ഥാന സമ്മേളനം മെയ് 24 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തില്‍ വച്ച് നടത്തും.
കഴിഞ്ഞ കാലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കി നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സമയപരിധിയില്ലാതെ സേവനം അനുഷ്ഠിച്ചശേഷം വിരമിച്ച മുന്‍ നിയമപാലകര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ അവഗണനയ്ക്ക് വിധേയരായിരിക്കുകയാണ്.