മീനാകുമാരി കമ്മീഷന്‍ നടപ്പിലാക്കരുത്

0

ട്രോളിംഗ് നിരോധനം 45 ദിവസമെന്നത് 61 ദിവസമായി കേന്ദ്രഗവണ്‍മെന്‍റ് വര്‍ദ്ധിപ്പിക്കുകയും മാത്രമല്ല 12 നോട്ടിക്കല്‍ മൈല്‍ സംസ്ഥാന പരിധിയിലുള്ള സ്ഥലത്ത് പോലും മത്സ്യബന്ധന തൊഴില്‍ ഉപജീവനമായി സ്വീകരിച്ചിട്ടുള്ള സാധാരണ മത്സ്യതൊഴിലാളികള്‍ ചെറു വള്ളങ്ങളില്‍ പോയി മത്സ്യബന്ധനം നിര്‍ത്തിയിരിക്കുകയാണ്. 12 നോട്ടിക്കല്‍ മൈല്‍ കഴിഞ്ഞാല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കേന്ദ്ര ഗവണ്‍മെന്‍റ് പരിധിയില്‍ 200 നോട്ടിക്കല്‍ മൈലുള്ള മത്സ്യബന്ധനത്തിനു പോകണമെങ്കില്‍ ഈ മത്സ്യതൊഴിലാളികള്‍ പാസ്പോര്‍ട്ട് കൈയില്‍ കരുതേണ്ടി വരുന്നു. ഈ നിയമത്തില്‍ സന്പൂര്‍ണ്ണ മത്സ്യബന്ധന നിരോധന നിയമമാണ് കേന്ദ്ര ഗവണ്‍മെന്‍റ് ഈ റിപ്പോര്‍ട്ടുകൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യയിലെ മത്സ്യസന്പത്ത്  സ്വരൂപിക്കാന്‍ സാധാരണ മത്സ്യതൊഴിലാളികള്‍ക്ക് സാധിക്കില്ല എന്ന നിഗമനത്തില്‍  വിദേശ ട്രോളിംഗ് ഈ മേഖലയില്‍ കൊണ്ടുവന്ന് ഇന്ത്യന്‍ മത്സ്യസന്പത്തി കൊള്ളയടിക്കാനാണ് കേന്ദ്രഗവണ്‍മെന്‍റ് ശ്രമിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും മത്സ്യത്തിന്‍റെ പ്രജനനകാലം വ്യത്യസ്ത സമയങ്ങളില്‍ ആയതിനാല്‍ ഏകീകൃതമായി ഈ റിപ്പോര്‍ട്ട് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. ആയതുകൊണ്ട് മത്സ്യസന്പത്ത് വിദേശ കുത്തകള്‍ക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്രഗവണ്‍മെന്‍റിന്‍റെ നിലപാടുകള്‍ക്ക് സംസ്ഥാന ഗവണ്‍മെന്‍റ് ഒത്താശ ചെയ്യുകയാണ്. ആയതുകൊണ്ട് ഈ മേഖലയിലെ തെറ്റായ നയസമീപനം തിരുത്തണമെന്നും സന്പൂര്‍ണ്ണ മത്സ്യബന്ധന നിയമം ഒരു കാരണവശാലും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മത്സ്യതൊഴിലാളികള്‍ നടത്തി വരുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ – ബിന്നി ഇമ്മട്ടി (വ്യാപാര സംരക്ഷണ സംസ്ഥാന ജാഥാ ക്യാപ്റ്റന്‍, സി.എ. ജലീല്‍ വ്യാപാര സംരക്ഷണ സംസ്ഥാന ജാഥാ മാനേജര്‍, വി. പാപ്പച്ചന്‍ വ്യാപാര സംരക്ഷണ സംസ്ഥാന ജാഥാ വൈസ് ക്യാപ്റ്റന്‍

Share.

About Author

Comments are closed.