എ.ഡി. 12-ാം നൂറ്റാണ്ടിലാണ് രാമാനുജന് ജീവിച്ചിരുന്നത്. വിശിഷ്ടദ്വൈതമെന്ന തത്വചിന്തയുടെ ഉപജ്ഞാതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ തത്വചിന്തകള്‍ ഭാരതത്തിലുടനീളം പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് വളരെ പ്രചാരം കിട്ടുകയും ധാരാളം അനുയായികള്‍ ഉണ്ടാകുകയുൺ ചെയ്തു. .യാഥാസ്ഥിത മതസ്ഥരുടെ സങ്കീര്‍ണ്ണമായ മതാചാരങ്ങളേയും അര്‍ത്ഥമില്ലാത്ത അനുഷ്ഠാനങ്ങളേയും രാമാനന്ദന്‍ ശക്തമായി എതിര്‍ത്തു. ഈശ്വരന് ഭക്തന്റെ ഹൃദയത്തില്‍ നിത്യമായി കുടികൊള്ളുന്നു. അതുകൊണ്ട് ഈശ്വരനെ തേടി അന്പലങ്ങളിലോ, പള്ളികളിലോ പോകേണ്ടതില്ലെന്നും, അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന തന്റെ അനുയായികള്‍ക്കിടയിലെ ജാതി വ്യത്യാസങ്ങളെ അദ്ദേഹം വിഗണിച്ചു എന്നതാണ്.
ഇദ്ദേഹത്തിന്റെ ഏറ്റവും പ്രമുഖനായിരുന്ന കബീര്‍, ഹിന്ദു മുസ്ലീം ഐക്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച ആദ്യത്തെ പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കും, അന്ധമായ മതാനുഷ്ഠാനങ്ങള്‍ക്കും, ജാതി ചിന്തയ്ക്കും എതിരെ അദ്ദേഹം പോരാടി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പല പേരുകളില്‍ അറിയപ്പെടുന്നെങ്കിലും ദൈവം ഒന്നേയുള്ളൂ. രാമന്, റഹിം, അള്ളാഹുദാ, ഹരി, ഗോവിന്ദന്, ക്രിസ്തു എന്നീ പേരുകളില്‍ ഇഷ്ടമുള്ളതു വിളിക്കാം. പക്ഷേ അവരെല്ലാം ഒന്നു തന്നെ. എല്ലാ സ്ത്രീ പുരുഷന്മാരും ഏകമായ ദൈവത്തിന്റെ ജീവരൂപങ്ങളാണ്.
സിക്കുമതസ്ഥാപകനായ ഗുരുനാനാക്ക് ജാതി വ്യത്യാസങ്ങള്‍ക്കും മതവിദ്വേഷങ്ങള്‍ക്കും എതിരായിരുന്നു. ഹിന്ദുവുമില്ല, മുസ്ലീമുമില്ല, ക്രിസ്തുവുമില്ല അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുമതത്തിലേയും, ഇസ്ലാം മതത്തിലേയും എല്ലാ നന്മകളും ഉള്‍ക്കൊള്ളുന്ന സര്‍വ്വ സഹിഷ്ണുതയായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. എല്ലാ മതത്തിന്റേയും അന്ധമായ അനുഷ്ഠാന രീതികള്‍ക്കും എതിരായിരുന്നു. ഈ മതങ്ങളുടെ വൈകാരിക വിടവും, വിദ്വേഷവും പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഈ ഭക്തി പ്രസ്ഥാനത്തിനു കഴിഞ്ഞില്ലെങ്കിലും ഇരു മതക്കാരും തമ്മിലുള്ള അന്നുവരെ ഇല്ലാതിരുന്ന ഒരു ഐക്യം കെട്ടിപ്പടുക്കുവാന്‍ കഴിഞ്ഞു എന്നു സമ്മതിക്കാതെ വയ്യ. ഇസ്ലാമിന്റെ ഏക ദൈവസിദ്ധാന്തവും, സാര്‍വ്വ ലൗകീക സാഹോദര്യടവും ഹിന്ദുമത നേതാക്കന്മാുടെ അംഗീകാരം നേടി. ജനനത്താലും, ജാതിയാലും ഉണ്ടായിരുന്ന ഉച്ചനീചത്വങ്ങള്‍ കുറയുകയും ബ്രാഹ്മണരുടെ ആധിപത്യത്തിനു കോട്ടം തട്ടുകയും ചെയ്തു. ഹിന്ദുമതത്തിലെ ഉന്നതരും, അധഃസ്ഥിതരും തല്ക്കാരും അവരുടെ ഭിന്നതകള്‍ മറക്കുകയും ദൈവത്തിനു മുന്നില്‍ മനുഷ്യന്റെ ഏകത്വത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു.
സൂഫി, വാലി, ദര്‍വേശ്, ഫക്കീര്‍ എന്നീ നാലു വാക്കുകളും മുസ്ലീം സന്യാസി എന്നര്ത്ഥമുള്ളവയാകുന്നു. ഇവര്‍ തപസ്സിലൂടെയും ധ്യാനത്തിലൂടെയും സന്യാസത്തിലൂടെയും മനസ്സിന്റെ നിഗൂഢവും, അജ്ഞാതവുമായ ശക്തികളെ ഉണര്‍ത്തി അന്തര്‍ജ്ഞാനത്തിലൂടെ പരമതത്വം കണ്ടെത്താന്‍ ശ്രമിച്ചു. എ.ഡി. 12-ാം നൂറ്റാണ്ടോടുകൂടി സൂഫികളുടെ തത്വങ്ങളും വിശ്വാസങ്ങളും ഇസ്ലാമിക സാമൂഹിക ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തി. സൂഫിസം ഇസ്ലാം മതത്തിന്റെ ആദ്ധ്യാത്മിക വശത്തെയാണ് കാണിക്കുന്നത്. എന്നാല്‍ സൂഫി സന്യാസിമാര്‍ മതത്തിനെതിരായ ഒരു വീക്ഷണഗതിയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്നു. ലോകാസമസ്താ സുഖിനോഭവന്തു എന്നു തന്നെയായിരുന്നു അവരുടെ മതം. എല്ലാ മതങ്ങളുടെയും നന്മകള് കണ്ടെത്തി അവര്‍ ആചരിച്ചു. സൂഫിമതം എന്നാല്‍ അദ്വൈതവും സാര്‍വ്വ ലൗകിക സാഹോദര്യവുമാണ്. ഈ പരമനിത്യസൗന്ദര്യത്തെ കണ്ടെത്താന്‍ നാം അതായത് ഇന്നു വീണ്ടും പുനരാരംഭിച്ചുകൊണ്ടിരിക്കുന്ന മതപരമായ വൈരാഗ്യവും വിദ്വേഷവും ചീഞ്ഞളിഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും ഒക്കെ മറന്നു, മേല്‍ പറഞ്ഞിരിക്കുന്ന ശങ്കരാചാര്യന്‍ മുതല്‍ സൂഫികള്‍ വരെയുള്ള മഹാന്മാര് തുടങ്ങിവച്ച ഭക്തിരാഷ്ട്രീയത്തിലൂടെ സ്നേഹത്തിലൂടെ, വേദനയിലൂടെ, ആത്മ സമര്‍പ്പണമാകട്ടെ രാഷ്ട്രീയം – അതുകൊണ്ട് നാം അതില്‍ വിശ്വസിക്കുകയും, അതിനെ അഭിനന്ദിക്കുകയുൺ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുൺ ചെയ്തുകൊണ്ടാകട്ടെ, പോരാട്ടം.
ജയ്ഹിന്ദ് – വിപ്ലവാഭിവാദനം
വീണ ശശിശ്രീ