ലോകത്തിലെ ഏറ്റവും ആകര്‍ഷണീയമായ പട്ടണം ദുബൈ ആണെന്ന് സര്‍വേ ഫലം. ഇന്‍സെഡ് ബിസിനസ് സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേയിലാണ് ലോകത്തെ ഒന്നാം നമ്പര്‍ പട്ടണമായി ദുബൈയെ തെരഞ്ഞെടുത്തത്
യു എ ഇ-യുടെ വാണിജ്യ തലസ്ഥാനമെന്നറിയപ്പെടുന്ന ദുബൈ സ്വകാര്യജീവിതത്തിനും ഔദ്യോഗികജീവിതത്തിനും ഏറെ അനുയോജ്യമായ സ്ഥലമാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്. നല്ല തൊഴിലവസരങ്ങള്‍,
ഉയര്‍ന്ന ജീവിതനിലവാരം, ശബളപരിഷ്കരണം എന്നിവയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ചില സര്‍വ്വേകളില്‍ അറബ് രാഷ്ട്രങ്ങളില്‍ മുന്നിട്ട് നിന്നിരുന്ന ദുബൈയെ ലോകത്തിലെത്തന്നെ നല്ല പട്ടണമായി ഉയര്‍ത്തിയത്.
ന്യൂയോര്‍ക്ക്,
ഹോങ്കോങ്,
സിംഗപൂര്‍,
ലണ്ടന്‍,
പാരിസ്
എന്നിവയാണ് ഇന്‍സെഡിന്റെ സര്‍വ്വേ ഫലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റ് പട്ടണങ്ങള്‍.