കൊച്ചിയില്‍ റഷ്യന്‍ സംഗീതജ്ഞന്‍ വാസ്ലി മാര്‍ക്കലോവി അടക്കം നിരവധിപേര്‍ മയക്കുമരുന്നുമായി പിടിയില്‍

0

കൊച്ചിയിലെ പ്രശസ്ത ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയില്‍ സമര്‍ത്ഥമായി പോലീസ് നുഴഞ്ഞുകയറിയാണ് ഇവരെ പിടികൂടിയത്.  ഷാഡോ പോലീസ് വൈകുന്നേരം 5 മണി മുതല്‍ ഈ നിശാപാര്‍ട്ടിയില്‍ എത്തുന്നതുവരെ വീക്ഷിക്കുവാനായി ഹോട്ടലിന്‍റെ പുറത്തു തന്നെയുണ്ടായിരുന്നു. അരൂരിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഇവരുടെ നിശാപാര്‍ട്ടി അരങ്ങേറിയത്.  ഏകദേശൺ 252 പേര്‍ പങ്കെടുത്ത ഈ പാര്‍ട്ടിക്ക് 1000 രൂപയാണ് ഫീസായി ഇവര്‍ വാങ്ങിയത്.  നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.  ഇവരുടെ കയ്യില്‍ നിന്നും വിദേശ മയക്കുമരുന്നുള്‍പ്പെടെ നാലു പൊതി കഞ്ചാവും, 3 ഗ്രാം കെറ്റാമിനും, പോലീസ് പിടിച്ചെടുത്തു.  നിശാ പാര്‍ട്ടിയില്‍ റഷ്യന്‍ സംഗീതജ്ഞന്‍ ഉള്‍പ്പെടെ 5 പേരെ പോലീസ് അറസ്റ്റു ചെയ്തു.  ഗൗതം, രാഹുല്‍, പ്രതാപ്, സുമിത്, ബിനു, സെബാസ്റ്റ്യന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഹില്‍ പാലസ് സി.ഐ. ബൈജു പൗലോസ്, എസ്.ഐ. ഗോപകുമാര്‍, ഷാഡോ എസ്.ഐ. അനന്ദലാല്‍, വനിതാ സെല്‍ സി.ഐ. ഷെര്‍ലറ്റ് കെ. മാണി എന്നിവര്‍ എന്നിവര്‍ ചേര്‍ന്ന പോലീസ് ടീമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

റിപ്പോര്‍ട്ട് – വീണശശി

Share.

About Author

Comments are closed.