കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ.യ്ക്കെതിരെ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ശ്രീവിദ്യയുടെ സഹോദരന് ശങ്കരരാമന് ആഭ്യന്തരവകുപ്പ് മന്ത്രിക്കു നല്കിയ പരാതിയിന്മേലാണ് നടപടി തുടങ്ങിയത്. ആഗസ്റ്റ് 2006 ല്‍ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വില്പത്രത്തില് മരിച്ചതിന് ശേഷം നടപ്പിലാക്കേണ്ട കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുക, നൃത്തവിദ്യാലയം തുടങ്ങുക, സ്വത്തിന്റെ നിശ്ചിതവിഹിതം സഹോദരന്റെ ആണ്മക്കള്ക്കു നല്‍കുക, ഇവയെല്ലാം നടപ്പിലാക്കേണ്ട ചുമതല ഗണേഷിനായിരുന്നു. ശ്രീവിദ്യയുടെ സ്വത്തു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അതിനുശേഷം ആഭ്യന്തര വകുപ്പ് മന്ത്രി ക്കു നല്കിയ പരാതി ഡി.ജി.പി.ക്കു കൈമാറുകയും ഡി.ജി.പിയുടെ ശുപാര്‍ശയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. ശ്രീവിദ്യമരിച്ച് 9 വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെയും ശ്രീവിദ്യ പറഞ്ഞിട്ടുള്ള ഒരു കാര്യവും നടപ്പായിട്ടില്ല.
റിപ്പോര്‍ട്ട് വീണശശി