ധ്യാനം (മെഡിറ്റേഷന്‍)
യോഗാസനങ്ങളും പ്രാണായാമവും അഭ്യസിച്ചതിന് ശേഷം ധ്യാനത്തില്‍ മുഴുകാം. പത്മാസനത്തില്‍ ഇരുന്നതിന് ശേഷം (കണ്ണടച്ചിരിക്കുക) ചിന്തകളെ മനസ്സിലേക്ക് പ്രവഹിക്കാന്‍ അനുവദിക്കുക. ശരീരത്തെ മറന്ന് ചിന്തകളെ മാറി നിന്ന് വീക്ഷിക്കുകയാണ്. ഓരോ ചിന്തയും മാറിമാറിയെടുക്കുക. കുറച്ച് ദിവസത്തെ പരിശീലനത്തിന് ശേഷം ഓരോ ചിന്തകളെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. പിന്നീട് മനസ്സിനെ ചിന്തകളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ സാധിക്കും.
(തോടകം). ഒരു വെള്ളപേപ്പറില്‍ ഒരു കറുത്ത പൊട്ടിടുക. ഇതിനു പകരം മുഖം നോക്കുന്ന കണ്ണാടിയായാലും മതി. ഏകദേശം ഒരു മീറ്റര്‍ മുന്‍പിലായി ഇത് സ്ഥാപിക്കുക. അതിന് ശേഷൺ ഇമവെട്ടാതെ അതിനെ നോക്കികൊണ്ടിരിക്കുക. എകാഗ്രത കിട്ടാനും കണ്ണിനും നല്ലതാണ്.
ഓം എന്ന മന്ത്രം മനസ്സില്‍ ഉച്ചരിക്കുക. ശ്വാസവും മന്ത്രവും ഒരുമിച്ച് ആവര്‍ത്തിക്കുക. പരിശീലനത്തിലൂടെ പൂര്‍ണ്ണമായും മനസ്സിനെ ഇതില്‍ തളച്ചിടാന്‍ സാധിക്കും. പിന്നീട് ഏതു പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്പോഴും ശ്വസനത്തില്‍ ഏകാഗ്രത കിട്ടിയാല്‍ എല്ലാ ടെന്ഷനുകളും ഒഴിവാക്കാം.
വീണശശി