കേരള പോലീസ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്റെ 47-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സ്പീക്കര്‍ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആനുപാതികമായി മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ എണ്ണത്തിന് വര്‍ദ്ധനവുണ്ടാകണമെന്നും
പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാരിന് താല്പര്യമെന്നും അതിനനുസരിച്ച് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ എണ്ണം കൂട്ടുന്നില്ലാ. ഇത് ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാരെ കുറിച്ച് അറിയാവുന്ന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ട് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും അവര്‍ക്കേ പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളൂ.
സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും, എസ്.ജെ. ഗോപകുമാര്‍ പ്രസിഡന്റ്, ശ്രീമതി നളിനി നെറ്റോ
അഡീഷണല്‍ ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പ്, ബി. സന്ധ്യ എന്നിവര്‍ക്കു പുറമേ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.