ശ്രീ കെ.എസ്. ബാലസുബ്രഹ്മണ്യം ഐ.പി.എസിന് യാത്രയയപ്പ് നല്‍കി

0

സംസ്ഥാനത്ത് പോലീസ് മേധാവി ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിന് കേരള പോലീസ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.  വളരെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പോലീസ് മേലധികാരിയാണ് ബാലസുബ്രഹ്മണ്യന്‍ ഐ.പി.എസ്.  ഇദ്ദേഹം സേനാംഗങ്ങളുടെ മനസ്സില്‍ എന്നും സ്ഥാനം ഉണ്ടാകുമെന്നും യാത്രയയപ്പ് സമ്മേളനത്തില്‍ സ്പീക്കര്‍ പറഞ്ഞു.  സാധാരണ ഉയര്‍ന്ന സ്ഥാനത്തു നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍രക്ക് നല്‍കുകയും ചെയ്യും. അതുപോലെ തന്നെ ഡി.ജി.പി.ക്കുംഉണ്ടാകട്ടെ എന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 31 ന് വിരമിക്കുന്ന പോലീസ് മേധാവി ബാലസുബ്രഹ്മണ്യത്തിന് ചടങ്ങില്‍ വച്ച് യാത്രയയപ്പ് നല്‍കി.

_DSC0627

ഒരു വന്‍ജനാവലിയുടെയും പോലീസ് ഓഫീസേഴ്സിന്‍റെയും നിറഞ്ഞ കൈയ്യടിയോടുകൂടിയാണ് ബാലസുബ്രഹ്മണ്യത്തെ വരവേറ്റത്.  അസോസിയേഷന്‍ പ്രസിഡന്‍റ് ഗോപകുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ എഡിജിപിമാരായ ലോഹനാഥ് ബഹ്റ, സന്ധ്യ, ഷേക്ക് സര്‍വ്വേഴ്സുമാരായ ജി. സോമശേഖരന്‍, സതീഷ് ബിനോ, മുന്‍ പ്രസിഡന്‍റ് ബി. ചന്ദ്രശേഖരന്‍ ഉണ്ണിത്താന്‍, പോലീസ് ഓഫീസേഴ്സ് സെക്രട്ടറി കെ.മണികണ്ഠന്‍ നായര്‍ എന്നിവര്‍ക്കു പുറമേ നിരവധിപേര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.