ബീച്ച് ക്രിക്കറ്റ് ഫ്ളഡ‍് ലൈറ്റ് ടൂര്‍ണമെന്‍റ്

0

തിരുവനന്തപുരം കേന്ദ്രമാക്കി മയക്കുമരുന്നുകള്‍ക്കെതിരെ  പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ ബാഡ് ബോയ്സ് (ബോയ്സ് എഗന്‍സ്റ്റ് ഡ്രഗ്സ്) സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന നേപ്പാള്‍ ദുരിതാശ്വാസം ലക്ഷ്യമിട്ട് ഫണ്ട് സമാഹരിക്കുന്നതിന് മെയ് 29, 30, 31 തീയതികളില്‍ ശംഖുംമുഖം ബീച്ചില്‍ ബീച്ച് ക്രിക്കറ്റ് ഫ്ളഡ‍് ലൈറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു.

ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഓരോ ടീമിലും 9 അംഗങ്ങള്‍ ഉണ്ടായിരിക്കും. ടെന്നീസ് ബോള്‍ ഉപയോഗിച്ച് 6 ഓവറുകള്‍ അടങ്ങുന്നതാണ് ഒരു ഇന്നിംഗ്സ്.  മത്സരങ്ങളെല്ലാം നോക്കൗട്ട് രീതിയിലാണ്.  ടൂര്‍ണമെന്‍റ് ജേതാക്കള്‍ക്ക് 25000, 15000, 5000 രൂപ എന്നീ ക്രമത്തില്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനത്തുക നല്‍കുന്നതാണ്. മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദ സീരീസ്, ബെസ്റ്റ് ബാറ്റ്സ്മാന്‍, ബെസ്റ്റ് ബൗളര്‍ തുടങ്ങി മറ്റ് വ്യക്തിഗത സമ്മാനങ്ങളും നല്‍കുന്നതാണ്.  ടൂര്‍ണമെന്‍റിന്‍റെ രണ്ടാം ദിനമായ മെയ് 30 ന് വൈകുന്നേരം 7 മണിക്ക് ഈ സംരംഭത്തിന്‍റെ വിജയത്തിനായി സിനിമാ-സീരിയല്‍ മാധ്യമ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സെലിബ്രിട്ടി ക്രിക്കറ്റ് മാച്ച് (പ്രദര്‍ശന മത്സരം) ഉണ്ടായിരിക്കുന്നതാണ്.  കേരളത്തിന്‍റെ അഭിമാന ക്രിക്കറ്റ് താരമായ സഞ്ജു സാംസണ്‍ ആയിരിക്കും സെലിബ്രിട്ടി ക്രിക്കറ്റ് ഉദ്ഘാടനം ചെയ്യുന്നത്.

ഈ വര്‍ഷം ഏപ്രില്‍ 25 ലെ ഭൂചലനവും തുടര്‍ചലനങ്ങളും മൂലം 8000 ത്തിലധികം ജീവന്‍ നഷ്ടപ്പെടുകയും ഇന്നും ദുരിതമനുഭവിക്കുന്ന നമ്മുടെ സൗഹൃദ രാഷ്ട്രമായ നേപ്പാളിലെ സഹോദരങ്ങള്‍ക്ക് ചെറിയ ഒരാശ്വാസം നല്‍കാന്‍ ഫണ്ട് ശേഖരണവും ഇതോടൊപ്പം നടത്തുന്നതാണ്.  ബീച്ച് ക്രിക്കറ്റ് നടക്കുന്ന വേളയില്‍ നാലു ദിക്കിലും പൊതുജനങ്ങള്‍ക്ക് തങ്ങളുടേതായ സാന്പത്തിക സഹായം നിക്ഷേപിക്കുന്നതിനായി നേപ്പാള്‍ റിലീഫ് ഫണ്ട് ബോക്സ് ഉണ്ടായിരിക്കുന്നതാണ്.  ഇത്തരത്തില്‍ സമാഹരിക്കുന്ന തുക മെയ് 31 ന് നടക്കുന്ന സമാപന സമ്മേളനവേദിയില്‍ വച്ച് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അക്കൗണ്ടിലേക്ക് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ നേരിട്ട് അയക്കുന്നതായിരിക്കും.  ഈ ഫണ്ട് ട്രാന്‍സ്ഫറിംഗ് ബിഗ് സ്ക്രീനിന്‍റെ സഹായത്തോടെ ജനങ്ങള്‍ക്ക് വീക്ഷിക്കാനാവും.

Share.

About Author

Comments are closed.