നാടാര്‍ സംഗമമെന്ന പേരില്‍, ഏറെ പരിവര്‍ത്തിത ക്രിസ്ത്യന്‍ സംഘടനകള്‍ ചേര്‍ന്നു നടത്തുവാന്‍ പോകുന്നത്, യഥാര്‍ത്ഥത്തില്‍ നാടാര്‍ വിരുദ്ധസംഗമമാണെന്ന് അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് (എ.എന്‍.എ.) ആരോപിക്കുന്നു.
ഹിന്ദുക്കള്‍ മതം മാറിയാല്‍, ജാതിപ്പേരു നഷ്ടപ്പെടുമെന്ന് സുപ്രീം കോടതിയടക്കം വിവിധ കോടതികള്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്. മതം മാറിയവരുടെയും ഹിന്കുക്കളായ നാടാര്‍ സമുദായത്തിന്റെയും അചാരാനുഷ്ഠാനങ്ങളും സംസ്കാരവും രണ്ടാണ്. ക്രിസ്തു മതത്തിലേക്ക് മതംമാറി ജാതി നഷ്ടപ്പെട്ടവര്‍ അവര്‍ ചെന്നു ചേര്‍ന്ന സഭയുടെ പേരാണ് പറയേണ്ടത്. അല്ലാതെ ഹിന്ദു സമൂഹത്തില്‍പ്പെട്ട നാടാര്‍ എന്ന ജാതിപ്പേരുപയോഗിച്ചാല് നാടാരാവുകയില്ല. പരിവര്‍ത്തിതര്‍ ഉപേക്ഷിച്ചുപോയജാതിപ്പേര് പറയുന്നതില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. അതാണ് നാടാര്‍ സംഗമമല്ല, മറിച്ച് നാടാര്‍ വിരുദ്ധ സംഗമമാണ് നടക്കുവാന്‍ പോകുന്നത് എ.എന്‍.എ. പറയുന്നത്.
അര്‍ഹതയുള്ളവര്‍ക്ക് സംവരണാനുകുല്യം നല്കുന്നതില് എ.എന്‍.എ.ക്ക് എതിര്‍പ്പില്ല. പക്ഷേ ജാതിയില്ലാത്ത വിവിധ ക്രിസ്ത്യന്‍ സഭാപേരുകാരുടെ കൂടെ, നാടാര്‍ എന്ന ഹിന്ദുജാതിപ്പേരും ചേര്‍ത്ത് ഞങ്ങളെല്ലാം ഒന്നാണ്, ഞങ്ങള്‍ക്കു ഒന്നിച്ചു സംവരണൺ വേണം എന്നാവശ്യപ്പെടുന്നത് അന്യായവും നിയമവിരുദ്ധവുമാണ്. ഭൂരിപക്ഷ സമുദായമായ നാടാര്‍ ജാതിയില്‍ നിന്നും മതമാറി ക്രിസ്ത്യാനിയായാല്‍ അയാള്‍ ന്യൂനപക്ഷ സമുദായാംഗമായി മാറുകയാണ്. അതായത് നാടാരും പരിവര്‍ത്തിതരും രണ്ടു സമുദായമായി മാറിക്കഴിഞ്ഞു എന്നര്‍ത്ഥം. മാത്രമല്ല പരിവര്ത്തിതര്ന്യൂനപക്ഷ ആനുകുല്യങ്ങള്‍ക്ക് അര്‍ഹരാവുകയും ചെയ്യുന്നു.