ജവഹര്‍ലാല്‍ നെഹ്രു പുരസ്കാരം സുഗതകുമാരിക്ക്

0

ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ആദ്യ ജവഹര്‍ലാല്‍ നെഹ്രു പുരസ്കാരത്തിന് പ്രശസ്ത കവയിത്രിയും സാമൂഹിക-സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തന രംഗത്തെ പ്രോജ്വല നക്ഷത്രവുമായ ബി. സുഗതകുമാരി അര്‍ഹയായി.

ഭാരത് സേവക് സമാജിന്‍റെ സ്ഥാപക പ്രസിഡന്‍റ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ 125-ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ ബി.എസ്.എസ്. സംഘടിപ്പിച്ചിട്ടുള്ള ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി രാജ്യത്തെ സാമൂഹിക, സാംസ്കാരിക, കര്‍മ്മ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു മഹത് വ്യക്തിയെ ആദരിക്കുക എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് മലയാളത്തിന്‍റെ പ്രിയ കവയിത്രികൂടിയായ സുഗതകുമാരിയെ ജവഹര്‍ലാല്‍ നെഹ്റു പുരസ്കാരം നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചത്.

 

അന്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ബി.എസ്. ബാലചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി, ഭാരത് സേവക് സമാജ്), ഗാഥാ മേനോന്‍ (ഭാരത് സേവക് സമാജ് സ്ഥാപക കണ്‍വീനര്‍ കെ.സി.പിള്ളയുടെ മകള്‍), ഡോ. മധു ഓമല്ലൂര്‍ (ഭാരത് സേവക് സമാജ് കേന്ദ്ര കമ്മിറ്റി അംഗം), ഡോ. ആര്‍. അനില്‍കുമാര്‍ (ഭാരത് സേവക് സമാജ് കേന്ദ്ര സമിതി അംഗം), എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.