ലാല്ന് പിറന്നാള് പാര്ട്ടി നല്കി

0

 

മോഹന്‍ലാല്‍ തിരിച്ചെത്തി. കാശ്മീര്‍, ശബരിമല, ജപ്പാന്‍ യാത്രകള്‍ക്ക് ശേഷം തിരികെ എത്തിയ ലാല്‍ ടീമിനൊപ്പം ചേര്‍ന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഷൂട്ടിങ് സെറ്റിലെത്തിയ മോഹന്‍ലാലിന് ടീം അംഗങ്ങള്‍ ഇക്കഴിഞ്ഞ 21 ന് 55 വയസ്സ് തികഞ്ഞ ലാല്‍ പിറന്നാള്‍ പാര്‍ട്ടി നല്‍കി ബേര്‍ത്ത് ഡേയ്ക്ക് കേരളത്തിലുണ്ടായിരുന്നില്ല. തിരികെ എത്തിയ ലാലിന് കനല്‍ ടീം പിറന്നാള്‍ പാര്‍ട്ടി നല്‍കി

28-1432796153-mohanlal-kanal

ശിക്കാര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുരേഷ് ബാബുവാണ്. അബ്ബാം മൂവീസാണ് ചിത്രം നിര്‍മിയ്ക്കുന്നത്. മോഹന്‍ലാലിനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ അനൂപ് മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു. നേരത്തെ ഈ റോളിന് വേണ്ടി പരിഗണിച്ചത് പൃഥ്വിരാജിനെയാണ്. തിരക്കുകള്‍ കാരണം പൃഥ്വി പിന്മാറിയതിനെ തുടര്‍ന്നാണ് അനൂപിന് നറുക്ക് വീണത്. ഹണി റോസാണ് ചിത്രത്തില്‍ ലാലിന്റെ നായിക..

Share.

About Author

Comments are closed.