ശ്രീബാല കെ. മേനോന് തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന ചിത്രമാണിത്. തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആന്റ് ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുകേഷ് ആര്. മേത്ത, ദിലീപ് എന്നിവര്‍ ചേര്‍ന്ന് ഈ ചിത്രം നിര്‍മിക്കുന്നു.
ചാനല്‍ അവതാരകനായ രൂപേഷ് നമ്പ്യാര്‍ എന്ന കഥാപാത്രത്തെ ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നു.
ചാനല്‍ എഡിറ്റര്‍ ഉമ്മര്‍ അബ്ദുള്ള എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്.
നിഖില എന്ന പുതുമുഖമാണ് നായിക. ന്യൂസ് റീഡര്‍ കബനി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.
ചാനല്‍രംഗത്തെ കൗതുകകരമായ നിരവധി സംഭവങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ വേറിട്ട പശ്ചാത്തലവും അറിയപ്പെടാത്ത അണിയറരഹസ്യങ്ങളും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകും.
ശങ്കര്‍ രാമകൃഷ്ണന്, മാധ്യമപ്രവര്ത്തകന് ശശികുമാര്‍, സുഹാസിനി, ലെന, ദിനേശ്, ഇടവേള ബാബു, സുധി കോപ്പ, അലന്‍സിയര്‍, മഞ്ജു പിള്ള, ജയപ്രകാശ് കുളൂര്‍, കൃഷ്ണന് ബാലകൃഷ്ണന്, പെരുന്ന മധു, സിദ്ധാര്‍ഥ് ശിവ, കൃഷ്ണപ്രഭ, സുജാത, അഭിജ, ബേബി അഞ്ജിത എന്നിവരും പ്രധാന താരങ്ങളാണ്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണംപകരുന്നു.
സമീര്‍ ഹക്ക് ഛായാഗ്രഹണവും മഹേഷ് നാരായണന് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം വിനി വി. ബംഗ്ലിന്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സി.വി. സാരഥി, ഫിനാന്‍സ് കണ്ട്രോളര് പ്രേംലാല്‍ കെ.കെ., ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അംബ്രോസ് വര്‍ഗീസ്, അസോസിയേറ്റ് ഡയറക്ടര്‍ അജിത് വേലായുധന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ശശി പൊതുവാള്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എ.പി. ഷിബു.
ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.