സഹസ്രപൂര്‍ണ്ണിമ രാവുണര്‍ന്നു
മലയാളത്തിന്റെ പ്രിയകവിക്ക് സഹസ്രപൂര്‍ണ്ണിമ അക്ഷരോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ആഘോഷം തിരുവനന്തപുരത്ത് തുടങ്ങി.
84 ചിരാതുകള്‍ കത്തിച്ചുകൊണ്ട് കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തുകൊണ്ട് ചടങ്ങിന് തുടക്കമായി.
മലയാളത്തിന്റെ സുകൃതമാണെന്നും അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. കെ.പി.എ.സി.യുടെ നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി എന്ന നാടകം വീണ്ടും പുതുതലമുറയുടെ കലാകാരന്മാര് അവതരണത്തോടുകൂടി ഒ.എന്‍.വി.യ്ക്ക് സമര്‍പ്പിച്ചു. കേരള സര്‍വ്വകലാശാലയുടെ ഉപഹാരം വൈസ് ചാന്‍സിലര്‍ ഡോ. വീരമണികണ്ഠന് നല്‍കുകയും കെ.പി.എ.സി.യുടെ ഉപഹാരം പ്രസിഡന്റ് ഇസ്മയില്‍ നല്കി ആദരിക്കുകയും ചെയ്തു.