മലയാള സിനിമാ സംസ്കാരത്തിനു യോജിച്ചു പോകുന്ന രീതിയല്ല എന്ന് തുടരുന്നത്. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും കൊക്കൈനിന്റെയും അടിമകളായി മാറുന്നത് മലയാള സംസ്കാരത്തിന് യോജിച്ചതല്ല. കൊച്ചിയിലെ നിശാപാര്‍ട്ടികളില്‍ ഡി.ജെ. പാര്‍ട്ടികളിലും താരസാന്നിധ്യംകൊണ്ട് മാഫിയാസംഘങ്ങള്‍ വേരുറപ്പിക്കുകയാണ്. അതിന്റെ തെളിവാണ് അടുത്തകാലങ്ങളില്‍ പിടിക്കപ്പെട്ട താരവും സഹസംവിധായികയും മോഡലും, കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ലഹരി നുണയുവാന്‍ പരസ്യമായും, രഹസ്യമായും നിശാപാര്‍ട്ടികള്‍ നടക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കുവാനോ പോലീസുദ്യോഗസ്ഥര്ക്കോ, മേലധികാരികള്‍ക്കോ സാധിക്കുന്നില്ല. ലഹരി വസ്തുക്കളുടെ അമിത ഉപയോഗം കേരളത്തിലെ കോളേജ് കാന്പസു മുതല്‍ സ്കൂള്‍ കുട്ടികള്‍വരെ എത്തിനില്‍ക്കുകയാണ്. ചെറിയ ലഹരിയില്‍ തുടങ്ങി വലിയ ലഹരിയിലേക്ക് ഇക്കൂട്ടര്‍ എത്തുവാന്‍ വലിയ താമസമില്ല. ദുബയുടെയും ഗോവന്‍ പാശ്ചാത്യ സംസ്കാരങ്ങളെ മോഡലാക്കിക്കൊണ്ടാണ് യുവതാരങ്ങളും യുവതികളും ഇന്ന് ലഹരിക്കടിമപ്പെട്ടുന്ന കാഴ്ചയാണ് മലയാള സിനിമ നേരിട്ടുകൊണ്ടിരിക്കുന്നത്. സിനിമാതാരങ്ങളെ മാതൃകയാക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. ഈ താരങ്ങളൊന്ന് ചിന്തിക്കണം നമ്മുടെ യുവതലമുറയെ വഴിതെറ്റിക്കുന്ന സംസ്കാരം നമുക്കു വേണ്ട. ഇതിന് മലയാള സിനിമയിലെ പ്രവര്‍ത്തകര്‍ ഒന്നടങ്കം ചിന്തിച്ചുകൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്.
റിപ്പോര്‍ട്ട് – ഇന്ദുശ്രീകുമാര്‍