ലീഗല്‍ മെട്രോളജി വകുപ്പ് ഏകദിനശില്‍പശാല നടന്നു

0

_DSC0290 copy

ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനത്ത് ഉപഭോക്തൃസംരക്ഷണത്തിനായി വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി നടപ്പാക്കി വരികയാണ്.  2009 ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ലീഗല്‍ മെട്രോളജി ആക്ടിന്‍റെയും അതിനെ തുടര്‍ന്ന് രൂപം നല്‍കിയ ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ് വകുപ്പ് പ്രവര്‍ത്തിച്ചു വരുന്നത്.  ലീഗല്‍ മെട്രോളജി ആക്ടിലും ചട്ടത്തിലും ഉണ്ടായ ഭേദഗതികള്‍ക്കനുസരിച്ച് വകുപ്പിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കാനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപകരണങ്ങളിലെ കൃത്രിമങ്ങള്‍ തടയുന്നതിനും കൂടുതല്‍ പരിശീലനം ആവശ്യമാണ്. ഈ ലക്ഷ്യം സാക്ഷാത് കരിക്കുകയെന്ന ഉദ്ദേശത്തോടുകൂടി വകുപ്പിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കായി ലീഗല്‍ മെട്രോളജി കേന്ദ്ര ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു നടത്തുന്ന ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനം റസിഡന്‍സ് ടവറില്‍ കേരള റവന്യൂ കയര്‍ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിച്ചു.

_DSC0280 copy

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഐ.എ.എസ്. അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോളല്‍ മുഹമ്മദ് ഇക്ബാല്‍ ഐ.പി.എസ്. സ്വാഗതം പറഞ്ഞു.  കേ ന്ദ്ര ലീഗല്‍ മെട്രോളജി ഡയറക്ടര്‍ ബി.എന്‍ ദീക്ഷിത് മുഖ്യപ്രഭാഷണൺ നടത്തി.  തമിഴ്നാട് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ദിവ്യനാഥന്‍ ആരോക്യസ്വാമി ആശംസ നേര്‍ന്നു.  ദക്ഷിണമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ സി വേണുകുമാര്‍ കൃതജ്ഞതയും പറഞ്ഞു.

Share.

About Author

Comments are closed.