ഡബ്ളിന്‍: ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ എയര്‍ ലിംഗസിന്റെ ഓഹരികള്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ ഉടമസ്ഥരായ ഐഎജിക്കു വില്ക്കാന് അയര്‍ലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. എയര്‍ലൈന്റെ 25 ശതമാനം ഓഹരികളാണ് സര്‍ക്കാരിന്റെ പക്കലുള്ളത്.
ഐറിഷ് എയര്‍ലൈന്‍ ഡയറക്റ്റര്‍ ബോര്‍ഡിന്റെ തീരുമാനം നടപ്പാകുന്നതോടെ കമ്പനിയെ ഐഎജി ഏറ്റെടുക്കുക തന്നെയാവും ഫലം. 1.36 ബില്യന്‍ യൂറോയുടേതാണ് കരാര്‍.
അതേസമയം, പൂര്‍ണമായ ഏറ്റെടുക്കല്‍ നടക്കണമെങ്കില്‍ മറ്റൊരു പ്രധാന ഓഹരി ഉടമയായ റ്യാന്‍എയര്‍ കൂടി സമ്മതിക്കണം. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഐഎജിയില്നിന്നുള്ള ഓഫര്‍ പരിഗണിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്