വാഹനവും കെട്ടിടവുമെല്ലാം വാടകയ്ക്കെടുത്തു എന്നു കേള്‍ക്കുന്നതില്‍ പുതുമയൊന്നുമില്ല. എന്നാല്‍, ബ്ലൂഫിലിം നായികയെ വാടകയ്ക്കെടുത്തുവെന്നു പറഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വയ്ക്കും. ഇതാണ് ഇപ്പോള്‍ ചൈനയില്‍ സംഭവിച്ചിരിക്കുന്നത്.
ചൈനീസ് യുവാക്കളുടെ ഹരമായ ജപ്പാനീസ് നീലച്ചിത്ര നായിക റോള മിസാക്കിയെ ചൈനീസ് വ്യവസായി പതിനഞ്ചുകൊല്ലത്തേക്ക് വാടകയ്ക്കെടുത്തിരിക്കുന്നു. എന്തിനാണെന്നല്ലേ? പേഴ്സണല്‍ അസിസ്റ്റന്റായിട്ടിരിക്കാന്. പക്ഷേ യാഥാര്‍ഥ്യം എന്തെന്ന് ഇരുവരും പൂര്‍ണമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പതിനഞ്ചുലക്ഷം പൗണ്ടാണ് ഇരുപത്തിരണ്ടുകാരിക്ക് വാടകതുക.
നടിയെ വാടയ്ക്കെടുത്ത വ്യവസായിയും ഇതുവരെ തന്റെ വ്യക്തിവിവരം വെളിപ്പെടുത്തിയിട്ടില്ല. സീരിയസ് ബ്രദര്‍ എന്ന അപരനാമംമാത്രമാണ് പുറത്തുവിട്ടത്. അടുത്തിടെ ബീജിംഗിലെ ഒരു പൊതുപരിപാടിയില്‍ ഇരുവരും പ്രത്യക്ഷപ്പെട്ടെങ്കിലും വ്യവസായി മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ വ്യക്തമായില്ല. പൊതുവേദയിലെ പ്രകടനം കണ്ടവര്‍ പറയുന്നത് നടി വെറും പേഴ്സണല്‍ അസിസ്റ്റന്റല്ല എന്നാണ്. അത്രയ്ക്കായിരുന്നു അടുത്തിടപഴകല്‍.
പാതി ജപ്പാന്‍കാരിയും പാതി റഷ്യക്കായിരുമാണ് റോള. ജപ്പാനില്‍ വച്ചാണ് സിനിമയില്‍ പയറ്റിനോക്കിയത്. രക്ഷകിട്ടിയില്ല, ഇതോടെ ചൈനയിലേക്കു കടന്നു. പിന്നെ വെള്ളിത്തിര ബ്ലൂഫിലിമായി. ഇതോടെ കത്തിക്കയറുകയായിരുന്നു.