സൗദിയില്‍ ചാവേറാക്രമണത്തില്‍ നാല് പേര് മരിച്ചു ദമാം നഗരത്തിലെ ടൊയോട്ടപച്ചക്കറി മാര്‍ക്കറ്റിനടുത്തെ പള്ളിക്ക് പുറത്തെ കാര്‍ പാര്‍ക്കിലുണ്ടായ ചാവേറാക്രമണത്തിലാണ് നാല് പേര് മരിച്ചത്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റുതായും നിരവധി കാറുകള്‍ കത്തിച്ചാമ്പലായതായും റിപ്പോര്‍ട്ട് .സ്ഫോടക വസ്തു നിറച്ച കാര്‍ പള്ളിയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് സംഭവമെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കകം സൗദിയില്‍ ഷിയാ പള്ളിക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആ്രകമണമാണ് ഇത്. അഹ്മ്മദ് എന്ന ദൃക്സാക്ഷിയെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ദമാമിലെ അനൗദ് പള്ളിക്കടുത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് സ്ഫോടനം നടന്നതെന്ന് ചാവേറും സമീപത്തുണ്ടായിരുന്ന മറ്റൊരാളുമാണ് കൊല്ലപ്പെട്ടെതന്ന്. മറ്റൊരു വഴി യാ്രതക്കാരന് കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഷിയാ വിഭാഗത്തിന്റെ അല്‍ അനൂദ് പള്ളിയില്‍ കൂട്ട പ്രാര്‍ഥനയ്ക്ക് ശേഷം ആളുകള്‍ പുറത്തിറങ്ങിയ ശേഷമായിരുന്നു ചാവേറാക്രമണമുണ്ടായത്. ബോംബുമായി കെട്ടിടത്തിനകത്തേയ്ക്ക് ഒരാള്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാളെ മറ്റൊരാള്‍ തടഞ്ഞതായും ഉടന്‍ സ്ഫോടനമുണ്ടായതായും ദൃക് സാക്ഷികള്‍ പറഞ്ഞു. വഴിപോക്കരാണ് മരിച്ച മറ്റു രണ്ടുപേര്‍. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന തിരക്കേറിയ സ്ഥലമാണിത്. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇൗമാസം 22ന് അല്‍ ഖദീഹിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെടുകയുണ്ടായി.