റബ്ബര്‍ – കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 5 ന് പി.സി. തോമസിന്റെ വാദം കേള്‍ക്കും
കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ വിധിപ്രകാരം റബ്ബര്‍ കര്‍ഷകര്‍ക്കനുകൂലമായി ഉന്നയിക്കപ്പെട്ട 35 ആവശ്യങ്ങളെ സംബന്ധിച്ച് ജൂണ്‍ 5 ന് കേന്ദ്ര റവന്യൂ സെക്രട്ടറി തോമസിന്റെ വാദം കേള്‍ക്കും. ഇതു സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ കത്ത് തോമസിനു ലഭിച്ചു. തോമസിനെ കേട്ടശേഷം തീരുമാനം എടുക്കുവാനായിരുന്നു വിധി.
ഇറക്കുമതി ചുങ്കം കുറച്ചുകൊണ്ടുള്ള കേന്ദ്ര ഗവണ്മെന്റുത്തരവ് ശരിയായ രീതിയിലായിരുന്നില്ല എന്നു കോടതി കണ്ടിട്ടുണ്ട്. ആ ഉത്തരവിനാസ്പദമായ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് തെറ്റായ രീതിയിലാണ് പ്രയോഗിച്ചിരിക്കുന്നതെന്നും കര്‍ഷകര്‍ക്കു പ്രതികൂലമായി മനപൂര്‍വ്വം അപ്രകാരം ഉത്തരവിറക്കിയെന്നുമായിരുന്നു തോമസിന്റെ വാദം.
റബ്ബര്‍ – കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 5 ന് പി.സി. തോമസിന്റെ വാദം കേള്‍ക്കും
0
Share.