പൂര്‍ണ്ണാ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ജി. പ്രിയദര്‍ശനന്

0

കഴിഞ്ഞ 16 വര്‍ഷമായി വര്‍ക്കലയില്‍ വിദ്യാഭ്യാസരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന പൂര്‍ണ്ണാ ഏഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഈ വര്‍ഷം മുതല്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു.  50001 (അന്‍പതിനായിരത്തി ഒന്ന്) രൂപയും ഫലകവുമാണ് അവാര്‍ഡ്.
ഒന്നാമത്തെ അവാര്‍ഡ് മികച്ച അധ്യാപകനും ഗവേഷകനുമായ പത്രപ്രവര്‍ത്തന ചരിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജി.പ്രിയദര്‍ശനനാണ് സമ്മാനിക്കുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. പി.കെ. സുകുമാരന്‍ അറിയിച്ചു.
2015 ജൂണ്‍ 6 ശനിയാഴ്ച രാവിലെ 11 മണിക്ക് അയിരൂര്‍ എം.ജി.എം. മോഡല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അവാര്‍ഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്യും.  ഡോ. എസ്. ജയപ്രകാശ് എഴുതിയ ധന്യമീജീവിതം എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വ്വഹിക്കും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രീ തോമസ് ജേക്കബ് പുസ്തകം ഏറ്റുവാങ്ങും. ഡോ. പി സത്യശീലന്‍, പ്രൊഫ സജീത് വിജയരാഘവന്‍, ശ്രീമതി എസ്. പൂജ എന്നിവര്‍ സംസാരിക്കും.

Share.

About Author

Comments are closed.