ഡി.ഡി. എന്റര്ടെയ്ന്മെന്റ് ബാനറില്‍ ധനേശ് കക്കാട് സജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന അന്യര്‍ക്ക് പ്രവേശനമില്ല പൂര്‍ത്തിയായി. നവാഗത സംവിധായകന് വി.എസ്. ജയകൃഷ്ണന് സംഗീതസംവിധാനം നല്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടിനിടോം, സുരാജ് വെഞ്ഞാറമൂട്, ഇടവേള ബാബു, ശ്രീജിത് രവി, ചാലി പാല, കലാഭവന്‍ റഹുമാന്‍, സുനില്‍ സുഗത എന്നിവര്‍ക്കു പുറമേ അതിഥി റോയ് നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകന് മേജര്‍ രവി ഹിന്ദിഗാനം രചിച്ചിരിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹരിമാടായി ജയരാജ് മാടായി എന്നിവര്‍ തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണൺ രാജേഷ് നായരും, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. വിതരണൺ റെഡ് റോസ് റിലീസ്.
അന്യര്‍ക്ക് പ്രവേശനമില്ല
0
Share.