ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കി. ഒരു കോടി രൂപ പ്രതിഫലം ചോദിച്ചതിനെ തുടര്‍ന്നാണ് മഞ്ജുവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്നാണ് റിപോര്‍ട്ട്.
മികച്ച അഭിനേത്രി എന്ന നിലയില്‍ പ്രസിദ്ധി നേടിയ മഞ്ജു പതിനാല് വര്‍ഷത്തിന് ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയപ്പോഴും തന്റെ അഭിനയ പ്രതിഭയ്ക്ക് കോട്ടം സംഭവിച്ചിരുന്നില്ല. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പതിനാല് വര്‍ഷത്തിന് മുമ്പ് വെള്ളിത്തിരയില്‍ നിന്ന് പോയ നടിയല്ല ഇപ്പോള്‍ മഞ്ജു.
ഈ വിഷയത്തില്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും മഞ്ജു ഇപ്പോള്‍ തലവേദനയായിരിക്കയാണെന്നുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നതായുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജുവിനൊപ്പം റിമ കല്ലിങ്കലും മുഖ്യവേഷത്തിലെത്തുന്ന ചിത്രം സ്ത്രീ കേന്ദ്രീകൃതമാണെന്നും വാര്‍ത്തയുണ്ടായിരുന്നു.
മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്ക് ഷൂട്ടിംഗ് സമയത്തോ അതിനുമുമ്പോ സാറ്റലൈറ്റ് റൈറ്റ് വിറ്റു പോകുന്നില്ല. റിലീസ് ചെയ്തിട്ട് നോക്കാമെന്നാണ് ടെലിവിഷന്‍ അധികൃതരുടെ നിലപാട്. അങ്ങനെയുള്ളപ്പോള്‍ നായികയ്ക്ക് മാത്രം ഒരു കോടി പ്രതിഫലം നല്കിയാല് അഭിനേതാക്കള്‍ക്ക് വേണ്ടി മാത്രം രണ്ട് കോടിയോളം നിര്‍മ്മാതാവ് ചെലവാക്കേണ്ടിവരും. ഇത് പല നിര്‍മ്മാതാക്കളെയും മഞ്ജുവിന്റെ ചിത്രത്തില്‍ നിന്നും പിന്മാറാന് പ്രേരിപ്പിക്കുന്നു.
ഗ്യാങ്സ്റ്റര്‍ എട്ടുനിലയില്‍ പൊട്ടിയതോടെ റാണി പത്മിനിയിലൂടെ തിരിച്ചുകയറാം എന്നായിരുന്നു ആഷിഖിന്റെ പ്രതീക്ഷ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മഞ്ജുവിനെ മാറ്റി ഫഹദ് ഫാസിലിനെ വെച്ച് സിനിമയെടുക്കാനാണ് സംവിധായകന്റെ നീക്കമെന്നും അതിന് വേണ്ടി കഥയില്‍ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് ആഷിഖെന്നും റിപോര്‍ട്ടുണ്ട്.