ജഗതി ശ്രീകുമാര്‍ അഭിനയിച്ച ‘3 വിക്കറ്റിന് 365 റണ്‍സ്’ എന്ന ചിത്രം ജൂണ്‍ ആദ്യ വാരത്തില്‍ പ്രദര്‍ശനത്തിന്. ആധുനിക സാങ്കേതികവിദ്യയോടെ പുതിയ കെട്ടിലും മട്ടിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ മുമ്പ് ചിത്രീകരിച്ച സിനിമയില്‍ ജഗതി ശ്രീകുമാര്‍ അഞ്ചു വേഷങ്ങളിലാണ് എത്തുന്നത്. വധു ഡോക്ടറാണ് മുതല്‍ കോമഡി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന് കെ.കെ ഹരിദാസിന്‍െറ 19ാമത്തെ ചിത്രമാണിത്. ജഗതിയെ കൂടാതെ ഹരിശ്രീ അശോകന്, ഗിന്നസ് പക്രു, കലാഭവന്‍ നവാസ്, സാദിഖ്, ഇന്ദ്രന്‍സ്, കെ.പി.എ.സി ലളിത, സിന്ധു, കല്പന, പൊന്നമ്മ ബാബു എന്നിവര്‍ അഭിനയിക്കുന്നു. കിളിപറമ്പില് ഫിലിംസിന്‍െറ ബാനറില്‍ കെ.എച്ച് ഹബീബ് നിര്‍മിക്കുന്ന ചിത്രം തിയേറ്ററുകളിലെ ത്തിക്കുന്നത് ടീം സിനിമയും രസികശ്രീ മൂവീസും അലങ്കാര്‍ ഫിലിംസും ചേര്‍ന്നാണ്. ലൈന്‍ പ്രൊഡ്യൂസര്‍: നവാസ് ഇബ്രാഹിം, രചന: ബാബു പള്ളാശ്ശേരി, സംഗീതം: സാജന് കെ. റാം, ഗാനരചന: ദിന്‍നാഥ് പുത്തഞ്ചേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷാജി പട്ടിക്കര, സംഘട്ടനം: മാഫിയ ശശി.
ജഗതിയുടെ ‘3 വിക്കറ്റിന് 365 റണ്‍സ്’ പ്രദര്‍ശനത്തിന്
0
Share.